യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം 15 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 45 ആയി; രോഗബാധയേറ്റവരുമായി ഇടപഴകിയ 5 പേരെ പരിശോധനകള്‍ക്കായി മാറ്റിപ്പാര്‍പ്പിച്ചു
ദുബൈ: (www.kvartha.com 08.03.2020) യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം 15 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 45 ആയി. ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, മൊറോക്കോ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ വിദേശത്തു നിന്നും വന്നവരാണ്. രോഗബാധയേറ്റവരുമായി ഇടപഴകിയ അഞ്ചു പേരെയും പരിശോധനകള്‍ക്കായി മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, രണ്ട് ചൈനീസ് സ്വദേശികളുള്‍പ്പെടെ ഏഴു പേര്‍ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു.

Keywords: Indian among 15 new corona virus cases in UAE, Dubai, News, Trending, Health, Health & Fitness, Saudi Arabia, Foreigners, Patient, Gulf, World.
Powered by Info News For You

Comments
Post a Comment