സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്: സാമൂഹിക സുരക്ഷയില്‍ ഇന്ത്യ 149മത്

ഗുവാഹത്തി (www.evisionnews.co): രാജ്യത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. 2006ല്‍ 37ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്തിരുന്നതെങ്കില്‍ 2019ല്‍ അത് 18ശതമാനത്തിലേക്ക് കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആസാദി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടനുസരിച്ച് സാമ്പത്തിക പങ്കാളിത്തവും അവസരവും സംബന്ധിച്ച 153രാജ്യങ്ങളിടെ പട്ടികയില്‍ 149-ാം സ്ഥാനത്താണ് ഇന്ത്യ. ലിംഗവ്യത്യാസങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇതിന് പരിഹാരമായി ആസാദി ഫൗണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യടപ്പെട്ടിരിക്കുന്നത്.

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് ഇന്ത്യന്‍ ജി.ഡി.പിയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് വ്യക്തമാക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?