മാധ്യമ വിലക്ക്: മുട്ടു മടക്കി കേന്ദ്രസർക്കാർ 14 മണിക്കൂറിനകം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമുള്ള വിലക്ക് നീക്കി
ന്യൂഡെൽഹി: (www.kvartha.com 07.03.2020) മാധ്യമ വിലക്കിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധവും അമർഷവും ഉയർന്നതോടെ മുട്ടു മടക്കി കേന്ദ്ര സർക്കാർ. തങ്ങൾക്കു ഹിതകരമല്ലാത്ത വാർത്ത നൽകി എന്നതിന്റെ പേരിൽ വാർത്ത ചാനലുകളെ വിലക്കിയ നടപടി കേവലം 14 മണിക്കൂറിനകം പിൻവലിച്ചു കേന്ദ്ര സർക്കാർ തടിയൂരി. സാമൂഹ്യ രാഷ്ട്രീയ മാധ്യമ മേഖലകളിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഇരു ചാനലുകൾക്കുമുള്ള വിലക്ക് പിൻവലിക്കാൻ കേന്ദ്രം നിര്ബന്ധിതമാകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
വെള്ളിയാഴ്‌ച രാത്രി 7.30ന് ഏർപ്പെടുത്തിയ ഏഷ്യാനെറ്റിന്റെ സംപ്രേക്ഷണ വിലക്ക് ശനിയാഴ്ച പുലര്‍ച്ചെ 2.30യോടെയും മീഡിയ വണ്ണിന്റെ വിലക്ക് രാവിലെ 9.30യോടെയുമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കിയത്.
പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ സ്ട്രീമിങ്ങും ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നെങ്കിലും മീഡിയ വണ്ണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
ഡൽഹി കലാപം വാർത്തയാക്കിയതിനായിരുന്നു വിലക്ക്. വടക്ക് കിഴക്കന്‍ ഡെൽഹിയിലെ പ്രദേശങ്ങളിലുണ്ടായ കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഇരുചാനലുകളേയും 48 മണിക്കൂറിലേക്കായിരുന്നു സംപ്രേക്ഷണം നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നത്. എന്നാല്‍, രാജ്യമൊട്ടുക്ക് കടുത്ത പ്രതിഷേധം ഉയർന്നതോടെ കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ ഇരു ചാനലുകളുടേയും വിലക്ക് ഒഴിവാക്കുകയായിരുന്നു. വിലക്കിനെതിരെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ രംഗത്ത് വന്നിരുന്നു.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടത്. ആർഎസ്‌എസിനെയും ഡൽഹി പൊലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമർശിച്ചാണ് ചാനലുകൾ വാർത്ത ചെയ്‌തതെന്ന് കേന്ദ്ര അണ്ടർസെക്രട്ടറി വിജയ്‌കൗശിക്ക് ഒപ്പിട്ട ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ഞായറാഴ്ച വൈകുന്നേരം 7.30 വരെയായിരുന്നു സംപ്രേഷണ വിലക്ക്. 2 ചാനലുകള്‍ക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നല്‍കിയിരുന്നു. മറുപടി കേട്ടശേഷമായിരുന്നു നടപടി. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ആര്‍എസ്‌എസിനെയും ഡല്‍ഹി പോലീസിനെയും വിമര്‍ശിച്ചത് വലിയ വീഴ്ചയാണെന്നാണ് മീഡിയ വണിന് നല്‍കിയ നോട്ടീസില്‍ കേന്ദ്രം പറഞ്ഞത്. ഫെബ്രുവരി 25ന് ജാഫ്രാബാദിലെ അക്രമത്തെക്കുറിച്ച് പി.ആര്‍. സുനില്‍ ചെയ്ത റിപ്പോര്‍ട്ടിനാണ് ഏഷ്യാനെറ്റിന് വിലക്ക്.
പൗരത്വവിരുദ്ധ പ്രക്ഷോഭകര്‍ക്കുനേര്‍ക്കുണ്ടായ ആക്രമണത്തെക്കുറിച്ച് ഫോണ്‍ ഇന്‍ നല്‍കിയ ഡല്‍ഹി ലേഖകന്‍ ഹസനുല്‍ ബന്നയുടെ റിപ്പോര്‍ട്ടിനാണ് മീഡിയ വണ്ണിന് വിലക്ക്. മീഡിയാവണ്‍ റിപ്പോര്‍ട്ടില്‍ ആരാധനാലയങ്ങള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പ്രാധാന്യം കൊടുത്തതായും ഒരു പ്രത്യേക സമുദായത്തോടു പക്ഷം ചേര്‍ന്നുനില്‍ക്കുന്നതായും തോന്നുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
Summary, 2 news channels, banned for reporting on Delhi violence, back on Air

Powered by Info News For You

Comments
Post a Comment