തുംകൂറില്‍ വാഹനാപകടം: എട്ടു മാസം പ്രായമുള്ള കുഞ്ഞടക്കം 13പേര്‍ മരിച്ചു


ബംഗളൂരു (www.evisionnews.co): ബംഗളൂരു ദേശീയപാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം 13പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ തുംകുര്‍ ജില്ലയിലെ കുനികലിന് സമീപമാണ് അപകടം. 

അമിത വേഗത്തിലെത്തിയ ടവേര നിയന്ത്രണംവിട്ട് ഹാസനില്‍ നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്ന കാറില്‍ ഇടിച്ചുകയറുകയായിരുന്നു. തമിഴ് നാട്ടില്‍ നിന്ന് ധര്‍മ സ്ഥലയിലേക്ക് വരുകയായിരുന്നു ടവേരയിലുണ്ടായിരുന്നവര്‍. ടവേരയിലുണ്ടായിരുന്ന പത്തുപേരും കാറിലുണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്.

തമിഴ്‌നാട് ഹൊസൂര്‍ സ്വദേശികളായ മഞ്ചുനാഥ്(35), തനൂജ(25), ഇവരുടെ എട്ടു  മാസം പ്രായമുള്ള കുഞ്ഞ്, ഗൗരമ്മ(60), രത്നമ്മ(52), സുന്ദര്‍ രാജ് (48), രാജേന്ദ്ര(27), സരള(32) പ്രസന്യ(14), കാര്‍ യാത്രക്കാരായ ബംഗളൂരു സ്വദേശികളായ ലക്ഷ്മികാന്ത്(24), സന്തീപ് (36), മധു(28) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?