റസിഡന്‍സി വിസയുള്ളവര്‍ക്ക് ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇയില്‍ പ്രവേശന വിലക്ക്; അവധിക്കായി നാട്ടിലെത്തിയവര്‍ക്ക് വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല

ദുബൈ: (www.kvartha.com 19.03.2020) റസിഡന്‍സി വിസയുള്ളവര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വിസകള്‍ക്കും വിലക്ക് ബാധകമാണ്.

രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണു നടപടി. പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്കു പരിഹാരം തേടാവുന്നതാണ്.

Corona virus: UAE halts entry of residency visa holders who are abroad, Dubai, News, UAE, Holidays, Visa, Business, Health, Health & Fitness, Gulf, World

ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യം വിട്ടവര്‍ അവരുടെ തൊഴിലുടമകളെയും അവര്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്രകാര്യാലയവുമായും ബന്ധപ്പെടണം.

വിശദവിവരങ്ങള്‍ അറിയാന്‍

ഫോണ്‍: 023128867, 023128865

മൊബൈല്‍: 0501066099

ഇമെയില്‍: operation@ica.gov.ae

ഫാക്സ്: 025543883

Keywords: Corona virus: UAE halts entry of residency visa holders who are abroad, Dubai, News, UAE, Holidays, Visa, Business, Health, Health & Fitness, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?