11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു
കുമരകം: (www.kvartha.com 10.03.2020) 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കുമരകം കണ്ണാടിച്ചാല്‍ ഭാഗത്ത് ഇടവട്ടം ഇത്തിത്തറ പ്രഭാഷ്-സവിത ദമ്പതികളുടെ ഏക മകള്‍ പ്രതീക്ഷ(ഒന്നര)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ദുരന്തം നടന്നത്. പാടശേഖരത്തിനു നടുവിലെ തുരുത്തില്‍ ആണ് കുടുംബം താമസിക്കുന്നത്. ഇതിന് സമീപത്തായി മറ്റു രണ്ടു വീട്ടുകാര്‍ കൂടി താമസിക്കുന്നുണ്ട്.
പ്രതീക്ഷ നടന്ന് അയല്‍പക്കത്തെ വീടുകളില്‍ പോകുന്നത് പതിവായിരുന്നു. കാണാതായപ്പോള്‍ കുട്ടി അയല്‍പക്കത്തെ വീട്ടില്‍ കാണുമെന്നാണ് പ്രഭാഷും കുടുംബവും കരുതിയത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അവിടെ ഇല്ലെന്നു മനസ്സിലായി.
തുടര്‍ന്നുള്ള തിരച്ചിലില്‍ ആണു പാടത്തെ വെള്ളക്കെട്ടില്‍ കിടക്കുന്നതു വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10മണിയോടെ സംസ്‌ക്കരിച്ചു.
Keywords: Baby born after waiting 11 years, falls to death Kumarakom, News, Local-News, Dead Body, Missing, Child, Family, Dead, Hospital, Family, Kerala.
Powered by Info News For You

Comments
Post a Comment