കുളിപ്പിക്കുന്ന സമയത്ത് മൂന്നു വയസ്സുകാരന്റെ മസിലിനുള്ളിലൂടെ സൂചി പുറത്തുവന്നു; സ്‌കാനിങ്ങിലൂടെ കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത് 11 സൂചികള്‍; അയല്‍വാസിക്കെതിരെ മാതാപിതാക്കളുടെ പരാതി
ഹൈദരാബാദ്: (https://ift.tt/2Ih9pjg) നടക്കാനുള്ള പ്രയാസത്തെ തുടര്‍ന്നാണ് മൂന്നു വയസ്സുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് മസിലിനുള്ളിലൂടെ സൂചി പുറത്തു വന്ന വിവരവും മാതാപിതാക്കള്‍ ഡോക്ടറെ അറിയിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലൂടെ കുട്ടിയുടെ വയറ്റില്‍ 11 സൂചികള്‍ കണ്ടെത്തി. പിന്നീട് വിദഗ്ധ ചികിത്സയിലൂടെ വയറ്റിലെ സൂചികള്‍ നീക്കം ചെയ്തു.
അശോക് അനുപമ ദമ്പതികളുടെ മൂന്നുവയസുകാരനായ ലോക്‌നാഥിന്റെ വയറ്റിലാണ് സൂചി കണ്ടെത്തിയത്. കുട്ടിയുടെ വയറിനും കിഡ്‌നിക്കും സമീപമായിരുന്നു സൂചികള്‍.
അതേ സമയം സംഭവത്തില്‍ അയല്‍വാസിയെ സംശയമുള്ളതായി മാതാപിതാക്കള്‍ ഡോക്ടറെ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അയല്‍വാസികള്‍ സ്ഥിരമായി കുട്ടിയെ കളിപ്പിക്കാന്‍ കൊണ്ടുപോകാറുണ്ടായിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരാതിയില്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Keywords: News, India, Hyderabad, Hospital, Boy, Couples, Complaint, Police, 11 Needle on a Three Year Old’s Stomach: Parents’ Complaint Against a Neighbor
Powered by Info News For You

Comments
Post a Comment