ദുബൈയില്‍ നിന്നെത്തിയ 105 യാത്രക്കാര്‍ ജനറല്‍ ആശുപത്രിയില്‍ കൊറോണ പരിശോധനയ്‌ക്കെത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി; ആശുപത്രി പരിസരത്ത് ബഹളവും നാടകീയ രംഗങ്ങളും

കാസര്‍കോട്: (https://ift.tt/38YmdWF) ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ 105 മലയാളി യാത്രക്കാര്‍ മണിക്കൂറുകളോളം അനുഭവിച്ചത് കൊടിയ പീഡനം.കൊറോണ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തിയതോടെ ബഹളവും നാടകീയ രംഗങ്ങളും അരങ്ങേറി. ബുധനാഴ്ച വൈകിട്ട് 5.30ന് ദുബൈയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റിലെ യാത്രക്കാര്‍ക്കാണ് കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്നത്.

5.30നെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത് രാത്രി 7.30 മണിയോടെയാണ്. ഇതിനു ശേഷം 10 മണി വരെ ചെക്കിംഗിന്റെ പേരിലും കാത്തിരിക്കേണ്ടിവന്നു. 10.30നാണ് ഇവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞത്. തുടര്‍ന്ന് കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ ഇവരെ തലപ്പാടിയിലെത്തിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പരിശോധനയുടെ പേരില്‍ ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ വലയുകയായിരുന്നു.

Kasaragod, Kerala, news, Top-Headlines, Airport, General-hospital, 105 passengers from Dubai reached in General Hospital; Dramatic incidents

തലപ്പാടിയിലെത്തിച്ച ഇവരെ കാസര്‍കോട്ടേക്ക് കൊണ്ടുവരാന്‍ മൂന്ന് കേരള കെ എസ് ആര്‍ ടി സി ബസുകള്‍ എത്തിയിരുന്നു. രാത്രി 12 മണിയോടെ ഇവരെയും കൊണ്ട് ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഒരു വിവരവുമുണ്ടായില്ല. ഡി എം ഒ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിദേശത്തു നിന്നും വരുന്നവരെയെല്ലാം ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്യിപ്പിച്ച് അസുഖമുള്ളവരെ മാത്രം അവിടെ പാര്‍പ്പിക്കാനും അല്ലാത്തവരെ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കുകയുമാണ് ചെയ്തതെന്ന് എ ഡി എം എന്‍ ദേവിദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Kasaragod, Kerala, news, Top-Headlines, Airport, General-hospital, 105 passengers from Dubai reached in General Hospital; Dramatic incidents

യാത്രക്കാര്‍ രാത്രി ഒരു മണിയോടെയാണ് ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്തതെന്ന് എ ഡി എം വ്യക്തമാക്കി. ആശുപത്രിയില്‍ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ കൂട്ടത്തോടെയെത്തിയപ്പോള്‍ ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്ത സ്ഥിതിയായിരുന്നു. കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടറും ആശുപത്രിയുടെ മൊത്തത്തിലുള്ള ചുമതലയ്ക്ക് മറ്റൊരു ഡോക്ടറുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മൂന്ന് നഴ്‌സുമാരും ഒരു ഹെഡ് നഴ്‌സുമാണ് ആകെയുണ്ടായിരുന്നത്. കാഷ്വാലിറ്റിയില്‍ തന്നെ നിരവധി രോഗികള്‍ എത്തിയിരുന്നതു കൊണ്ട് ഇവരെ പരിശോധിക്കാന്‍ തന്നെ ഡോക്ടര്‍മാര്‍ പെടാപാട് പെടുകയായിരുന്നു. ഇതിനിടയിലാണ് ദുബൈയില്‍ നിന്നുമെത്തിയ യാത്രക്കാരും എത്തിയത്. അവസാനം ഉള്ള ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് വന്നവരെ പരിശോധിക്കുകയും ഒരാളെ ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്ത ശേഷം മറ്റുള്ളവരെ തിരിച്ചയച്ചു. ഇതിനിടയില്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികളും ബഹളം വെച്ചത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി.

Kasaragod, Kerala, news, Top-Headlines, Airport, General-hospital, 105 passengers from Dubai reached in General Hospital; Dramatic incidents

ജില്ലാ ഭരണകൂടം മൂന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി കെ എസ് ആര്‍ ടി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.



Keywords: Kasaragod, Kerala, news, Top-Headlines, Airport, General-hospital, 105 passengers from Dubai reached in General Hospital; Dramatic incidents
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?