കുവൈത്തിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി; കുടുങ്ങിയത് 100 കണക്കിന് യാത്രക്കാര്‍; 'കൊറോണയില്ലാ സര്‍ട്ടിഫിക്കറ്റ്' നിര്‍ബന്ധമാക്കി സൗദിയും യു എ ഇയും
ദുബൈ: (www.kvartha.com 08.02.2020) കൊറോണ വൈറസ് ബാധ ലോകമെങ്ങും പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ കുവൈത്തിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുമായുള്ള വിമാന സര്‍വീസ് ആണ് കുവൈത്ത് ഒരാഴ്ചത്തേക്കു നിര്‍ത്തിവെച്ചത്.
ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച അര്‍ധരാത്രിയാണു പുറത്തുവന്നത്. ഉത്തരവ് പുറത്തുവരുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളത് ഉള്‍പ്പെടെ പല വിമാനങ്ങളും പാതിവഴിയിലായിരുന്നു. ഇവയിലെ യാത്രക്കാരെ ഏറെ നേരത്തിനു ശേഷം രാജ്യത്തു പ്രവേശിക്കാന്‍ അനുവദിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തലാക്കി. വിമാനത്താവളത്തില്‍ യാത്രയ്ക്കു തയാറെടുത്തുവന്ന നൂറുകണക്കിന് ആളുകള്‍ ഇതോടെ വീടുകളിലേക്കു മടങ്ങിപ്പോയി.
ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, ലബനന്‍, ഈജിപ്ത് എന്നിവയാണു മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം കുവൈത്തിലെത്തുന്നവര്‍ക്കു പ്രവേശനത്തിന് വിലക്കുമുണ്ട്. കുവൈത്തിലെ താമസാനുമതി രേഖ (ഇഖാമ) ഉള്ളവര്‍ക്കും ഇളവില്ല. അതേസമയം കുവൈത്തില്‍ നിന്നു കണക്ഷന്‍ വിമാനങ്ങള്‍ വഴി ഇന്ത്യയില്‍ എത്താന്‍ തടസമില്ല. എന്നാല്‍ കണക്ഷന്‍ വിമാനങ്ങള്‍ വഴി കുവൈത്തില്‍ എത്താന്‍ കഴിയില്ല.
ഇതിനിടെ, ഇന്ത്യ ഉള്‍പ്പെടെ കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്നു സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന്, യാത്രയുടെ 24 മണിക്കൂര്‍ മുന്‍പ് എടുത്ത സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം.
പുതിയ വിസയില്‍ എത്തുന്നവര്‍ക്കും സൗദിയില്‍നിന്നു നാട്ടിലെത്തി 14 ദിവസത്തിനുശേഷം തിരിച്ചെത്തുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. അതിനിടെ യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നു സൗദിയിലേക്ക് കര, കടല്‍ മാര്‍ഗമുള്ള പ്രവേശനം തടഞ്ഞു. എന്നാല്‍ വിമാനമാര്‍ഗം മാത്രം എത്താം. ഇവര്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
Keywords: Saudi Arabia: “PCR” certificate, provided that arrivals from any country in which Corona appeared, Dubai, News, Trending, Health, Health & Fitness, Flight, Cancelled, Passengers, Saudi Arabia, UAE, Kuwait, Gulf, World.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ വിദ്യാര്‍ഥികളും അധ്യാപകരും ഇതര ജീവനക്കാരും കോവിഡ് രോഗബാധയില്ലെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലാഴ്ചത്തെ അവധിക്കു ശേഷം തുറക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
Keywords: Saudi Arabia: “PCR” certificate, provided that arrivals from any country in which Corona appeared, Dubai, News, Trending, Health, Health & Fitness, Flight, Cancelled, Passengers, Saudi Arabia, UAE, Kuwait, Gulf, World.
Powered by Info News For You

Comments
Post a Comment