10 വയസുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകനായ ബി ജെ പി പ്രാദേശിക നേതാവിനെതിരെ രക്ഷിതാക്കളുടെ പരാതി: പൊലീസ് അന്വേഷണം തുടങ്ങി

തലശേരി : (www.kvartha.com 19.03.2020) പെരിങ്ങത്തൂരിനടുത്ത കടവത്തൂരില്‍ ബിജെപി, നേതാവായ അധ്യാപകനെതിരെ പീഡനം നടത്തിയെന്ന് പരാതി. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട് കുനിയില്‍ വീട്ടില്‍ പത്മരാജന്‍ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി വിവരം ആരോടും പറയാതിരുന്നത്. പിന്നീട് കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Molestation complaint against BJP leader, Thalassery, News, Local-News, Molestation, Crime, Criminal Case, Student, Complaint, Threatened, Police, Kerala

പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം രാഷ്ട്രീയ വൈരാഗ്യത്താല്‍ അധ്യാപകനെ കേസില്‍ മന:പൂര്‍വം കുടുക്കിയതാണെന്നും ആരോപണമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Keywords: Molestation complaint against BJP leader, Thalassery, News, Local-News, Molestation, Crime, Criminal Case, Student, Complaint, Threatened, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?