എസ് എസ് എല്‍ സി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 26 വരെ; എഴുതുന്നത് 4,22,450 പേര്‍

തിരുവനന്തപുരം: (www.kvartha.com 08.03.2020) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. സംസ്ഥാനത്തെ 2,945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതുകേന്ദ്രങ്ങളിലും ഗള്‍ഫിലെ ഒന്‍പതു കേന്ദ്രങ്ങളിലുമായി 4,22,450 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 30,454 കുട്ടികളും പരീക്ഷയെഴുതും.
ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടിയിലെ എടരിക്കോട് പി കെ എം എം എച്ച് എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ തെക്കേക്കര ഗവണ്‍മെന്റ് എച്ച് എസിലാണ് ഏറ്റവും കുറവ് (2).

 SSLC Exams to begin on Tuesday 10 March, Thiruvananthapuram, News, Education, SSLC, Examination, Children, Students, Trending, Kerala

ടി എച്ച് എസ് എല്‍ സി വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത്. എ എച്ച് എസ് എല്‍ സി വിഭാഗത്തില്‍ ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ 70 പേര്‍ പരീക്ഷയെഴുതും. എസ് എസ് എല്‍ സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 261 പേരും ടി എച്ച് എസ് എല്‍ സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 17 പേരുമാണുള്ളത്.

ഗള്‍ഫ് മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപില്‍ 592 പേരും പരീക്ഷ എഴുതുന്നു. ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ.) 87 പേര്‍ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് (26869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107).

54 കേന്ദ്രീകൃത ക്യാമ്പുകളില്‍ രണ്ടുഘട്ടങ്ങളായാണ് മൂല്യനിര്‍ണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ രണ്ടുമുതല്‍ എട്ടുവരെയും രണ്ടാംഘട്ടം 15 മുതല്‍ 23 വരെയുമാണ്. മൂല്യനിര്‍ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാര്‍ച്ച് 26 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും.

Keywords: SSLC Exams to begin on Tuesday 10 March, Thiruvananthapuram, News, Education, SSLC, Examination, Children, Students, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?