നാലാംക്ലാസ് വിദ്യാര്‍ഥിനിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 08.02.2020) നാലാംക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.

നാലാംക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസ്സുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് വലിയമല പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. തുടര്‍ന്ന് വെള്ളിയാഴ്ച വലിയമല പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 School teacher booked under Pocso Act, Thiruvananthapuram, News, Local-News, Molestation, Teacher, Crime, Criminal Case, Arrested, Complaint, Police, Parents, Kerala

സ്വകാര്യ സ്‌കൂള്‍ ഉടമ കൂടിയായ യശോധനരന്‍ നെടുമങ്ങാട് സ്വദേശിയാണ്.  2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. മറ്റൊരു സ്‌കൂളിലായിരുന്നു അന്ന് ഇയാള്‍ ജോലി ചെയ്തിരുന്നത്. അന്നും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Keywords: School teacher booked under Pocso Act, Thiruvananthapuram, News, Local-News, Molestation, Teacher, Crime, Criminal Case, Arrested, Complaint, Police, Parents, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?