പട്ടാളം തടഞ്ഞപ്പോള്‍ മഹാറാലി പലകടലായി ഒഴുകി; ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ മഹാറാലി പട്ടാളം തടഞ്ഞത് എന്തിന്? പട്ടാളം നല്‍കിയ നിര്‍ദേശം പൊലീസ് മൂടി വെച്ചുവോ? പൊലീസിനെ മറികടന്ന് പട്ടാളം ക്രമസമാധാന റോള്‍ ഏറ്റെടുത്തോ?
കണ്ണൂര്‍: (https://ift.tt/37v2Unh) പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് കണ്ണൂരില്‍ വെള്ളിയാഴ്ച ഒഴുകിയെത്തിയ പതിനായിരങ്ങള്‍ പട്ടാളം സൃഷ്ടിച്ച പ്രതിരോധം അനുഗ്രഹമാക്കി പലവഴി അലകടലായി ഒഴുകി. കണ്ണൂര്‍ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ജനമുന്നേറ്റമായി അത് മാറുകയായിരുന്നു. കണ്ണൂരില്‍ നടക്കുന്ന എല്ലാ റാലികളും തുടങ്ങാറുള്ള സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന മഹാറാലി അവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് 300 ഓളം തോക്കേന്തിയ പട്ടാളം ഉച്ചയോടെ അണിനിരന്നത് എന്തും സംഭവിക്കുമെന്ന ഉത്കണ്ഠയുളവാക്കുന്നതായിരുന്നു. പക്ഷെ സംഘാടകര്‍ സ്വാതന്ത്ര്യ സമരസ്മരണയുള്ള വിളക്കുംതറക്ക് സമീപത്തേക്ക് റാലിയുടെ മൂന്‍നിര രൂപപ്പെടുത്തി ജില്ലാ ആശുപത്രി ഭാഗത്ത് നിന്ന് റാലി തുടങ്ങുേമ്പാഴേക്കും നഗരത്തിലേക്ക് പ്രവേശിക്കാനാവാതെ നൂറുക്കണക്കിന് വാഹനങ്ങള്‍ പലവഴികളില്‍ കുടുങ്ങി.
പക്ഷെ, സമരത്തിന്റെ നിശ്ചയദാര്‍ഡ്യവുമായി കിലോമീറ്ററുകള്‍ക്കപ്പുറം ജനം ബസിറങ്ങി സ്വയം റാലിയായി കലക്ടറേറ്റ് മൈതാനിയിലേക്ക് പ്രവഹിക്കുകയായിരുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ ചാലാട് വരെയും കുടുങ്ങിയിരുന്നു. അവിടങ്ങളില്‍ ബസിറങ്ങി ശ്രീനാരായണ പാര്‍ക്ക് വഴി ഒഴുകിയ ജനം മുനീശ്വരംകോവില്‍ വരെ മറ്റൊരു റാലിയായി മാറി. ഇരിട്ടി മട്ടന്നൂര്‍ മേഖലയില്‍ നിന്ന് വന്ന വാഹനങ്ങളിലെ ജനങ്ങള്‍ താണമേഖലയില്‍ ഇറങ്ങി കാല്‍ടെക്‌സ് വഴി കലക്ടറേറ്റ് മൈതാനിയിലേക്ക് ഒഴുകിയപ്പോള്‍ കണ്ണൂരിന്റെ എല്ലാ വീഥികളുടെ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ കയ്യിലമര്‍ന്ന് നഗരം സ്തംഭിച്ചു.
പല സംഘടനകളും നേതാക്കളും അണിനിരന്നിട്ടും റാലിയുടെ മുന്‍നിരയുടെ ഒത്തൊരുമ ശ്രദ്ധേയമായിരുന്നു. റാലിയുടെ മുന്‍നിരയില്‍ കേറിപ്പറ്റാന്‍ സാധാരണ നടക്കാറുള്ള ഉന്തും തള്ളുമില്ലാതെ നിശ്ചയിച്ച ലിസ്റ്റനുസരിച്ച് നേതാക്കള്‍ വരിയായി അവസാനം വരെയും റാലിയെ നയിച്ചു. ഭരണഘടനാ സംരക്ഷണ സമിതിയുടെ 41 നേതാക്കള്‍ 41 ദേശീയപതാകയേന്തിയാണ് റാലി നയിച്ചത്. മുസ്ലികോ ഓഡിനേഷന്‍ കമ്മിറ്റിയിലെ മുസ്ലിംലീഗ്, സമസ്ത ഇ.കെ.,എ.പി.ഗ്രൂപ്പുകള്‍, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം., മര്‍ക്കസ്സുദ്ദഅ് വ, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, എന്നിവയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ പി.പി.ഉമ്മര്‍ മുസ്ലിയാര്‍, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, മാണിയൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, പഴശ്ശി അബ്ദുല്‍ ലത്തീഫ് സഅദി, പി കെ ഇബ്രാഹിം ഹാജി, യു പി സിദ്ദീഖ് മാസ്റ്റര്‍, മുഹമ്മദ് സാജിദ് നദ്വി, അബ്ദുല്‍ നാസര്‍ സ്വലാഹി, ശംസുദ്ദീന്‍ പാലക്കോട്, വി പി വമ്പന്‍, ഡോ. എ എ ബഷീര്‍, അബ്ദുല്‍ ലത്വീഫ് എടവച്ചാല്‍, സക്കീര്‍ ഫാറൂഖി, എം കെ ഹമീദ് മാസ്റ്റര്‍, പി കെ സുബൈര്‍, കെ എം മഖ്ബൂല്‍, സി കെ എ ജബ്ബാര്‍, സമീര്‍ തലശ്ശേരി, കെ പി അബ്ദുല്‍ അസീസ്, സി.പി ഹാരിസ് തുങ്ങിയവര്‍ റാലിയെ നയിച്ചു.
പട്ടാളം എന്തിന് തടഞ്ഞു?
കണ്ണൂര്‍: ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ മഹാറാലി പുറപ്പെടേണ്ടിയിരുന്ന കണ്ണൂര്‍ സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍ പരിസരം പട്ടാളം എന്തിന് തടഞ്ഞു? ബന്ധപ്പെട്ടവരുടെ ഔദ്യോഗിക വിശദീകരണം പരസ്പര വിരുദ്ധമായതോടെ ഈ ചോദ്യം പ്രസക്തമായി. സംഘ
ര്‍ഷം വളരുമായിരുന്ന ഒരു സാഹചര്യം റാലിയുടെ സംഘാടകര്‍ തക്കസമയം ഇടപെട്ട് മറ്റൊരു വേദി കണ്ടെത്തി പരഹരിച്ചത് ശ്ലാഖനീയമായി. പട്ടാളം തങ്ങളുടെ റാലി തടയുന്നുവെന്ന് മനസിലാക്കി ജനം മുഖാമുഖം നില്‍ക്കുമെന്ന നില വന്നപ്പോഴാണ് റാലിയുടെ സംഘാടകര്‍ അവിടെയെത്തി വേദി മാറ്റിയിട്ടുണ്ടെന്നും ജനങ്ങള്‍ മുഴുവന്‍ ജില്ലാ ആശുപത്രി ഭാഗത്തേക്ക് മാറണമെന്നും അനൗണ്‍സ്‌മെന്റ് ഉണ്ടായത്.
കണ്ണൂര്‍ സെന്റ്‌മൈക്കിള്‍സ് സ്‌കൂളിന്റെ മുന്നിലുള്ള ഗ്രൗണ്ട് കണ്ടോണ്‍മെന്റ് അധീനതയിലുള്ളതാണ്. കണ്ണൂര്‍ പട്ടാള കേന്ദ്രത്തിന്റെ കൂടി മേല്‍നോട്ടമുള്ളതാണീ ഗ്രൗണ്ട്. മുന്‍കൂട്ടി അനുവാദമില്ലാതെ എല്ലാ സംഘടനകളും ഇവിടെ നിന്നാണ് റാലികള്‍ ആരംഭിക്കാറ്. പട്ടാളത്തോട് അനുവാദത്തിന് ചോദിച്ചാല്‍ രാജ്യരക്ഷാവകുപ്പ് നടപടി പൂര്‍ത്തീകരിക്കാന്‍ ആഴ്ചകള്‍ നീളും, സ്‌കൂള്‍ മുറ്റം കൂടിയായതിനാല്‍ പൊതുജനം ഉപയോഗിച്ചു വരുന്ന ഗ്രൗണ്ട് പട്ടാളത്തിന്റെ മറ്റ് സംവിധാനങ്ങള്‍ക്കൊന്നും തടസ്സമില്ലാത്ത പൊതു ഇടവുമാണ്. ഇവിടം റാലികളുടെയും മറ്റും കേന്ദ്രമാവുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് തങ്ങള്‍ പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്നാണ് പട്ടാളം അധികൃതരുടെ നിലപാട്.
എന്നാല്‍, വാര്‍ത്താ സമ്മേളനം നടത്തി നേരത്തെ റാലി പ്രഖ്യാപിക്കുകയും പിന്നീട് റാലിയുടെ റൂട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ രേഖാമൂലം നല്‍കി കണ്ണൂര്‍ ഡി.വെ.എസ്.പി.യുമായി നേരിട്ട് സംസരിച്ചപ്പോഴൊന്നും ഈ വിലക്കുള്ള കാര്യം തങ്ങളെ പൊലീസ് അറിയിച്ചിരുന്നില്ല എന്ന് സംഘാടകര്‍ വിശദീകരിക്കുന്നു. ക്രമസമാധാന പ്രശ്‌നം പൊലീസിന്റെ ചുമതലയായതിനാല്‍ പൊതുജനം ഉപയോഗിക്കുന്ന ഗ്രൗണ്ടിലെ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ അത് പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. എന്നിരിക്കെ പട്ടാളം രംഗത്ത് വന്നത് പൊലീസിന്റെ ക്രമസമാധാന പരിപാലന അധികാരവുമായി ബന്ധപ്പെട്ട് ഗൗരവത്തോടെ കാണണമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഒന്നുകില്‍ പട്ടാളം നല്‍കിയ നിര്‍ദേശം പൊലീസ് മൂടി വെച്ചു. അല്ലെങ്കില്‍ പൊലീസിനെ മറികടന്ന് പട്ടാളം ക്രമസമാധാന റോള്‍ ഏറ്റെടുത്തു. രണ്ടായാലും ഗൗരവമുള്ളതാണ് വിഷയമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
Keywords: Kerala, News, Kannur, Trending, Rally, Soldiers, Army, Why army block CAA protest rally in Kannur
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment