നാടിനെ കണ്ണീരിലാഴ്ത്തി വിദ്യാര്‍ത്ഥിനികളുടെ മുങ്ങിമരണം; മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
കൊണ്ടോട്ടി: (https://ift.tt/2SnoYuk) നാടിനെ കണ്ണൂരിലാഴ്ത്തി വിദ്യാര്‍ത്ഥിനികളുടെ മുങ്ങിമരണം. ആഇശ റിന്‍ഷ (15)യുടെയും നാജിയ ഷെറിന്റെയും (13) മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കഴിഞ്ഞ ദിവസമാണ് പുളിക്കല്‍ ആന്തിയൂര്‍കുന്ന് വള്ളിക്കാട് മൂച്ചിത്തോട്ടം പാറമടയില്‍ വീണ് ഇരുവരും മരണപ്പെട്ടത്.
സഹോദരങ്ങളായ വള്ളിക്കാട് താഴത്തുവീട്ടില്‍ കോയയുടെ മകള്‍ റിന്‍ഷയും, കരടുകണ്ടം താഴത്തു വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകള്‍ ഷെറിനും സമീപത്തെ ക്വാറിയില്‍ നിന്നും വെള്ളമെടുക്കാന്‍ ശ്രമിക്കവെയാണ് അപകടത്തില്‍പെട്ടത്. ക്വാറിയില്‍ നിന്ന് പൈപ്പ് വഴി വീട്ടിലേക്ക് എടുത്തിരുന്ന വെള്ളം വരുന്നത് നിലച്ചപ്പോള്‍ റിന്‍ഷയുടെ മാതാവും സഹോദരികള്‍ക്കുമൊപ്പം പരിശോധിക്കാന്‍ പോയതായിരുന്നു. പൈപ്പ് ശരിയാക്കുന്നതിനിടെ ക്വാറിയിലേക്ക് വഴുതി വീണ ഇവരെ മാതാവിന്റെ നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഖബറടക്കം ഒളവട്ടൂര്‍ ആലങ്ങാട് ഹസന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ആഇശ റിന്‍ഷയുടെ പിതാവ് കോയയും, നാജിയയുടെ സഹോദരന്‍ മഷ്ഹൂദും മരണവിവരമറിഞ്ഞ് വിദേശത്ത് നിന്ന് വീട്ടിലെത്തി.
ലൈലയാണ് റിന്‍ഷയുടെ മാതാവ്. സഹോദരങ്ങള്‍: രിഫ, അല. ഖദീജയാണ് നാജിയയുടെ മാതാവ്. സഹോദരന്മാര്‍: മഷ്ഹൂദ്, ഫര്‍സാന, സഫ, ഹസീന.
Keywords: Kozhikode, Kerala, news, Drown, Death, Dead body, Students drowned death make family shocked < !- START disable copy paste -->
സഹോദരങ്ങളായ വള്ളിക്കാട് താഴത്തുവീട്ടില്‍ കോയയുടെ മകള്‍ റിന്‍ഷയും, കരടുകണ്ടം താഴത്തു വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകള്‍ ഷെറിനും സമീപത്തെ ക്വാറിയില്‍ നിന്നും വെള്ളമെടുക്കാന്‍ ശ്രമിക്കവെയാണ് അപകടത്തില്‍പെട്ടത്. ക്വാറിയില്‍ നിന്ന് പൈപ്പ് വഴി വീട്ടിലേക്ക് എടുത്തിരുന്ന വെള്ളം വരുന്നത് നിലച്ചപ്പോള്‍ റിന്‍ഷയുടെ മാതാവും സഹോദരികള്‍ക്കുമൊപ്പം പരിശോധിക്കാന്‍ പോയതായിരുന്നു. പൈപ്പ് ശരിയാക്കുന്നതിനിടെ ക്വാറിയിലേക്ക് വഴുതി വീണ ഇവരെ മാതാവിന്റെ നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഖബറടക്കം ഒളവട്ടൂര്‍ ആലങ്ങാട് ഹസന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ആഇശ റിന്‍ഷയുടെ പിതാവ് കോയയും, നാജിയയുടെ സഹോദരന്‍ മഷ്ഹൂദും മരണവിവരമറിഞ്ഞ് വിദേശത്ത് നിന്ന് വീട്ടിലെത്തി.
ലൈലയാണ് റിന്‍ഷയുടെ മാതാവ്. സഹോദരങ്ങള്‍: രിഫ, അല. ഖദീജയാണ് നാജിയയുടെ മാതാവ്. സഹോദരന്മാര്‍: മഷ്ഹൂദ്, ഫര്‍സാന, സഫ, ഹസീന.
Powered by Info News For You

Comments
Post a Comment