സ്ത്രീധന പീഡനം; ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന് ജീവപര്യന്തം തടവും പിഴയും

കോഴിക്കോട്: (www.kvartha.com 08.02.2020) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന് ജീവപര്യന്തം തടവും പിഴയും. എരഞ്ഞിക്കല്‍ മൊകവൂര്‍ കുറ്റിപ്പുറത്ത് പ്രജിത്തിനാണ് (33) മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രതി അഞ്ച് ലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി കഠിതടവ് അനുഭവിക്കണം.

പ്രജിത്തിന്റെ ഭാര്യ അമ്പലത്തുകുളങ്ങര സ്വദേശി അനുഷ(24) ആണ് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് 2018 ജനുവരി 23ന് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കാക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മാനസിക-ശാരീരിക ദ്രോഹം, ആത്മഹത്യാ പ്രേരണ, ആഭരണങ്ങള്‍ കൈക്കലാക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

Kozhikode, News, Kerala, Dowry, Suicide, Death, Husband, Wife, Jail, Case, Police, Dowry; Husband gets life term imprisonment for wife suicide in kozhikode

അനുഷയും പ്രജിത്തും 2013 മാര്‍ച്ച് മൂന്നിനാണ് വിവാഹിതരായത്. തുടര്‍ന്ന് വിവാഹസമ്മാനമായി വീട്ടുകാര്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും അനുഷയുടെ മാതാവിന്റെ പേരിലുള്ള വീട് പ്രതിയുടെ പേരിലേക്ക് എഴുതിക്കൊടുക്കാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് വിരോധമുള്ളവര്‍ക്കെതിരെ അനുഷയുടെ പേരില്‍ പരാതി കൊടുപ്പിച്ചും ദേഹോപദ്രവമേല്‍പ്പിച്ചും പീഡിപ്പിച്ചതായാണ് കേസ്.

പിഴ തുക ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഇതുകൂടാതെ കുട്ടിക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാനും പണം മുഴുവന്‍ അനുഷയുടെ മാതാവിന്റെ പേരില്‍ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ താമരശ്ശേരി ഡിവൈഎസ്പിമാരായ പി സി സജീവന്‍, പി ബിജുരാജ്, കാക്കൂര്‍ എഎസ്‌ഐ രാമകൃഷ്ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Keywords: Kozhikode, News, Kerala, Dowry, Suicide, Death, Husband, Wife, Jail, Case, Police, Dowry; Husband gets life term imprisonment for wife suicide in kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?