കൊറോണ വൈറസ് വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന; ചൈനയില്‍ യാത്ര ചെയ്യാത്ത ആളുകളില്‍ പോലും വൈറസ് ബാധ കണ്ടെത്തിയത് ഭീതിയുളവാക്കുന്നു; മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ രാജ്യങ്ങളും മുന്‍കരുതല്‍ എടുക്കണമെന്ന് മുന്നറിയിപ്പ്
ജനീവ: (www.kvartha.com 11.02.2020) കൊറോണ വൈറസ് വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന. ചൈനയിലാണ് കൊറോണ വൈറസ് ആദ്യം കണ്ടത്. എന്നാല്‍ അവിടെ യാത്ര ചെയ്യാത്ത ആളുകളില്‍ പോലും ഇപ്പോള്‍ വൈറസ് ബാധ കണ്ടെത്തിയത് ഭീതിയുളവാക്കുന്നുവെന്നും അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലേക്കും വൈറസ് ബാധ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ രാജ്യങ്ങളും മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
വൂഹന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ലോകത്തിലെ വിവിധ രാജ്യങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,367 പേര്‍ നിരീക്ഷണത്തിലാണ്. കൊറോണാ ബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസികപിന്തുണ പ്രദാനംചെയ്യാന്‍ സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
103 പേര്‍ കൂടി മരണത്തിന് കീഴങ്ങിയതോടെ ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതു വരെ കൊറോണ ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,011 ആയി. ചൊവ്വാഴ്ച രാവിലെ പുറത്തു വന്ന റിപ്പോര്‍ട്ടാണിത്.
2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവര്‍ത്തകരേയും സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദേശത്തില്‍ ബ്രൂസ് ഐല്‍വാര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ധസംഘം തിങ്കളാഴ്ച ചൈനയിലെത്തി. 2014-2016 കാലഘട്ടത്തില്‍ ആഫ്രിക്കയിലെ എബോള വ്യാപനത്തിനെതിരെ പ്രവര്‍ത്തിച്ച വിദഗ്ധസംഘത്തിന്റെ സാരഥിയായിരുന്നു ബ്രൂസ്.
സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന എല്ലാ ഡോക്ടര്‍മാരെയും നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഇവര്‍ യഥാര്‍ഥ യോദ്ധാക്കളാണെന്ന് ലോകാരോഗ്യ സംഘടനയുടെ ജനറല്‍ സെക്രട്ടറി തെദ്രോസ് അദനോം ഗബ്രിയേസസ് പറഞ്ഞു.
ചെറിയ തോതില്‍പോലും രോഗം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അതിനാവശ്യമായ മുന്‍കരുതല്‍ എടുക്കണം. വേഗത്തില്‍ രോഗനിര്‍ണയം നടത്താനാവശ്യമായ ലാബുകള്‍ രോഗികളുമായി സഹകരിച്ചവരെ കണ്ടെത്തുന്നതും കൃത്യമായി നടപ്പാക്കണമെന്ന് തെദ്രോസ് ട്വിറ്ററില്‍ കുറിച്ചു.
ചൈനയ്ക്കു പുറത്ത് രോഗവ്യാപനം വലിയ തോതിലില്ലെങ്കില്‍ കൂടി പാകപ്പിഴ ഉണ്ടാകാന്‍ അനുവദിക്കരുത്. രോഗപ്രതിരോധമാണ് കൊറോണ കൂടുതല്‍ പേരിലേക്ക് ബാധിക്കുന്നത് തടയാനാവശ്യം. അതിനാല്‍ എല്ലാ രാജ്യവും രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Corona virus Kills Over 1,000 In China. Xi, In Face Mask, Visits Hospital, Passenger, News, Health, Health & Fitness, Warning, Family, Report, Doctor, Nurse, World.

Powered by Info News For You

Comments
Post a Comment