കൊറോണ വൈറസ്; ചൈനയില്‍ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കില്‍, ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വില ഉയര്‍ന്നു
മുംബൈ: (www.kvartha.com 18.02.2020) ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന വില്ലനെ തുടര്‍ന്ന് ചൈനയില്‍ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കില്‍. സപ്ലൈ ചെയിന്‍ തടസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുളളവയുടെ ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് ഇന്ത്യയില്‍ വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില 40% ഉയര്‍ന്നു.
വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില 70 ശതമാനത്തോളം ഉയര്‍ന്നതായി സിഡസ് ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ വ്യക്തമാക്കി. അടുത്ത മാസം ആദ്യ വാരത്തോടെ സപ്ലൈസ് ചെയിന്‍ പുന: സ്ഥാപിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ ഫാര്‍മ വ്യവസായത്തില്‍ ഫിനിഷ്ഡ് ഫോര്‍മുലേഷനുകളില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ ഉല്‍പാദനം മന്ദഗതിയിലായതിനാലും രാജ്യത്തിനകത്തും പുറത്തും ആളുകളുടെ ചലനം സ്തംഭിച്ചിരിക്കുകയാണ്. ചൈന ആസ്ഥാനമായുള്ള നിര്‍മാതാക്കള്‍ ഫാക്ടറികളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറച്ചിരിക്കുകയാണ്. ഇതോടെ ചില അസംസ്‌കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങള്‍ക്കുമായി ചൈനയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും അനിശ്ചിതത്വം നേരിടുകയാണ്. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1800 കടന്നു. തിങ്കളാഴ്ച ഹുബൈ പ്രദേശത്ത് തിങ്കളാഴ്ച മാത്രം മരിച്ചത് 93 പേരാണ്.
Keywords: Mumbai, News, National, Health, Price, Increased, Treatment, Paracetamol, Coronavirus, China, Paracetamol prices jump 40% in India as coronavirus epidemic shuts down China

Powered by Info News For You

Comments
Post a Comment