കെ എസ് ടി പി റോഡില്‍ പച്ചക്കറി വില്‍പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു
ഉദുമ: (https://ift.tt/2SM9qSz) കെ എസ് ടി പി റോഡില്‍ പച്ചക്കറി വില്‍പനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. പള്ളിക്കര കല്ലിങ്കാലില്‍ സ്‌കൂള്‍ വളപ്പിലെ കെ വി കരുണാകരന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത പച്ചക്കറികള്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പള്ളിക്കര വില്ലേജ് ഓഫീസിനു മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
ബൈക്കിടിച്ച് സാരമായി പരിക്കേറ്റ കരുണാകരനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നാരായണി. മക്കള്‍: വിനോദ് (ഗള്‍ഫ്) വിനീത. മരുമക്കള്‍: ഗ്രീഷ്മ, പവിത്രന്‍ (നീലേശ്വരം). സഹോദരങ്ങള്‍: കണ്ണന്‍, മാധവന്‍, മാധവി, കല്ല്യാണി, കുഞ്ഞിപ്പെണ്ണ്. സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
Keywords: Accident, Bike, kasaragod, Kerala, news, Road, Vegetable seller died after bike hit < !- START disable copy paste -->

Powered by Info News For You

Comments
Post a Comment