ഭര്‍ത്താവിനോടുള്ള ദേഷ്യം സ്വന്തം കുഞ്ഞിനോട് തീര്‍ത്തു; കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു, ഒടുവില്‍ യുവതി പൊലീസില്‍ കുടുങ്ങി
അബൂദബി: (www.kvartha.com 20.02.2020) ഭര്‍ത്താവിനോടുള്ള ദേഷ്യത്തെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച യുവതി അബൂദബി പൊലീസിന്റെ പിടിയില്‍. യുവതി തന്നെയായിരുന്നു കുഞ്ഞിനെ മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ തെളിവായെടുക്കുകയായിരുന്നു. പെണ്‍കുട്ടിയോട് ദേഷ്യപ്പെടുന്നതും കാലില്‍ പിടിച്ചുവലിച്ച് സ്റ്റെപ്പുകളിലൂടെ വലിച്ചിഴക്കുന്നതുമാണ് നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍.
യുവതിയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് മനസിലായത്. അറസ്റ്റിലായ ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടികളെ ഉപദ്രവിക്കുന്നവരോടും അവരോട് മോശമായി പെരുമാറുന്നവരോടും ഒരുതരത്തിലുമുള്ള കാരുണ്യവും കാണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Abu Dhabi, News, Gulf, World, Arrested, Arrest, Woman, Mother, Child, Daughter, attack, Police, Crime, Mother arrested in UAE

Powered by Info News For You

Comments
Post a Comment