അയോധ്യ; രാമക്ഷേത്രം പണിയാനുണ്ടാക്കിയ ട്രസ്റ്റിനെതിരേ സന്ന്യാസിമാര്‍ രംഗത്ത്

ന്യൂഡെല്‍ഹി: (https://ift.tt/3760cV0) അയോധ്യയില്‍ രാമക്ഷേത്രം പണിയാനുണ്ടാക്കിയ 'ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര' ട്രസ്റ്റിനെതിരേ എതിര്‍പ്പുമായി സന്ന്യാസിമാര്‍ രംഗത്ത്. പതിനഞ്ചംഗ ട്രസ്റ്റില്‍ സന്ന്യാസിസമൂഹത്തില്‍നിന്നു മതിയായ പ്രാതിനിധ്യമില്ലെന്നാണ് പരാതി. രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു.

News, National, India, Ayodhya, Trust, BSP, Monk, Ayodhya; Monks Protest Against to Ram Temple Trust

ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂര്‍ണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും മഹന്ദ് നൃത്യഗോപാല്‍ ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റില്‍നിന്ന് പൂര്‍ണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ പിന്‍ഗാമി മഹന്ദ് കമല്‍ നയന്‍ദാസ് ആരോപിച്ചു. ട്രസ്റ്റിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ ഹിന്ദു മതാചാര്യന്മാരും, സാധാരണക്കാരുമടങ്ങുന്ന 15 അംഗങ്ങളുള്ള ട്രസ്റ്റിനെ നയിക്കുന്നത് രാമ ജന്മഭൂമി-ബാബറി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോരാടിയ അഭിഭാഷകനും തര്‍ക്കവിഷയത്തില്‍ ഹിന്ദു പാര്‍ട്ടികളുടെ ഉപദേഷ്ടാവുമായിരുന്ന കെ പരാശരനാണ്.

ഒന്‍പത് സ്ഥിരാംഗങ്ങളും നാമനിര്‍ദേശത്തിലുടെ തെരഞ്ഞെടുക്കുന്ന 15 അംഗങ്ങളാണ് ട്രസ്റ്റിലുണ്ടാകുക. ശങ്കരാചാര്യ വാസുദേവാനന്ദ്, മാധവാചാര്യ സ്വാമി, പരമാനന്ദ് ഹരിധ്വാര്‍, സ്വാമി ഗോവിന്ദ്ദേവ് ഗിരി തുടങ്ങിയ സന്യാസിമാരും, വിമലേന്ദു മോഹന്‍ പ്രതാപ് മിശ്ര, ഡോ. അനില്‍ മിശ്ര, മഹന്ദ് ധീരേന്ദ്ര ദാസ്, തുടങ്ങിയവരും ദളിത് വിഭാഗത്തില്‍നിന്നുള്ള പ്രതിനിധിയായി കാമേശ്വര്‍ ചൗപാലുമാണ് ട്രസ്റ്റിലെ സ്ഥിരാംഗങ്ങള്‍. കൂടാതെ രണ്ട് പ്രമുഖ വ്യക്തികളെ ഭൂരിപക്ഷ പ്രമേയത്തിലൂടെ ട്രസ്റ്റിന്റെ ഭാഗമാക്കും.

ബി എസ് പിക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെയും സന്ന്യാസിമാര്‍ വിമര്‍ശിച്ചു. ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദിഗംബര്‍ അഖാഡയില്‍ സന്ന്യാസിമാര്‍ യോഗം ചേരുന്നുണ്ട്.

Keywords: News, National, India, Ayodhya, Trust, BSP, Monk, Ayodhya; Monks Protest Against to Ram Temple Trust 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?