ജിഎസ്ടി നടപ്പായപ്പോള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല; കിഫ്ബിയിലൂടെ മാന്ദ്യം അതിജീവിക്കും; കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് പദ്ധതികള്‍ക്കായി കൊതിക്കുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: (www.kvartha.com 07.02.2020) ജി എസ് ടി നടപ്പായപ്പോള്‍ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആ മാന്ദ്യം കിഫ്ബിയിലൂടെ അതിജീവിക്കും. സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

State budget 2020: Thomas Issac about GST, Thiruvananthapuram, News, GST, Technology, Minister, Budget, Budget meet, Business, Kerala

കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് പദ്ധതികള്‍ക്കായി കൊതിക്കുന്നു. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. വരും വര്‍ഷം 20,000 കോടി രൂപ കിഫ്ബിയിലൂടെ ചെലവഴിക്കും. അത് നല്‍കാന്‍ നടപടിയായി. രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയാണിതെന്നും ധനമന്ത്രി പറഞ്ഞു.

Keywords: State budget 2020: Thomas Issac about GST, Thiruvananthapuram, News, GST, Technology, Minister, Budget, Budget meet, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?