മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധം
ബംഗളൂരു: (www.kvartha.com 10.02.2020) മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധം. കല്‍ബുര്‍ഗി പൊലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുണ്‍ രംഗരാജനാണ് ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ വേറിട്ട പ്രതിഷേധവുമായെത്തിയത്. ബംഗളൂരുവിലെ വസന്ത് നഗറില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
വീട്ടിലെത്തിയ അരുണിനെ മക്കളെ കാണാന്‍ ഭാര്യ അനുവദിച്ചില്ല. ഇതോടെ ഇയാള്‍ നടപ്പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഛത്തീസ് ഗഡില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങള്‍ വിവാഹിതരായതെന്നാണ് അരുണ്‍ പറയുന്നത്. പിന്നീട് ഭാര്യ കര്‍ണാടകയിലേക്ക് മാറണമെന്ന് പറഞ്ഞു. എന്നാല്‍ ഇതിനെ താന്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അരുണ്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹ മോചനത്തിന് യുവതിയാണ് ആദ്യം അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇരുവരും വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചു. ഇതിനിടെ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതോടെ ഇവരുടെ ജീവിതത്തില്‍ വീണ്ടും താളപ്പിഴകളുണ്ടാവുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് മക്കളെ കാണാന്‍ തന്നെ അനുവദിക്കാതായതെന്നും അരുണ്‍ പറയുന്നു.
അതേസമയം അരുണിനെ അനുനയിപ്പിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മക്കളെ കാണാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് അരുണ്‍ രംഗരാജന്‍ പറയുന്നത്.

Keywords: IPS vs IPS: Officer protests in front of ex-wife’s house in Bengaluru, News, Local-News, Bangalore, IPS Officer, Protest, Marriage, Children, Media, Report, National.
Powered by Info News For You

Comments
Post a Comment