എസ്എസ്എല്‍സിക്ക് വിജയശതമാനം കൂട്ടാന്‍ ഫോണ്‍ ഇന്‍ പോഗ്രാമുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍: (www.kvartha.com 03.02.2020) ജില്ലയിലെ ഓരോ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്കും മികച്ച വിജയം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ടെലിവിഷന്‍ ക്ലാസും ഫോണ്‍ ഇന്‍ പരിപാടിയും ഈ വരുന്ന തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എസ്എല്‍സി ക്ലാസിലെ ഐടി ഒഴികെയുള്ള വിഷയങ്ങളില്‍ വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ അധ്യാപകരെ പങ്കെടുപ്പിച്ച് തയാറാക്കിയ ടെലിപ്രോഗ്രാം കണ്ണൂര്‍ വിഷന്‍ കേബിള്‍ ടിവി വഴി മൂന്നിന് രാത്രി എട്ടു മണി മുതല്‍ സംപ്രേഷണം ആരംഭിക്കും. 40 മിനുട്ടായിരിക്കും പരിപാടിയുടെ ദൈര്‍ഘ്യം.

എസ്എസ്എല്‍സി വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ഏത് സംശയങ്ങളും തീര്‍ക്കാന്‍ സഹായകമായ രീതിയിലായിരിക്കും ഫോണ്‍ ഇന്‍ പരിപാടി നടപ്പിലാക്കുക. ഇതിനായി ഓരോ വിഷയത്തിലും അവഗാഹമുള്ള 10 വീതം അധ്യാപകരുടെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തും. വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയില്‍ ഈ നമ്പറുകളില്‍ വിളിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവൃത്തി വരുത്താം.

Kannur, News, Kerala, Students, Education, Examination, Teachers, Press meet, Teachers, Phone In Programe, Kannur District Panchayat with Phone-in-Program

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, അംഗം അജിത്ത് മാട്ടൂല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാല്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ വിനോദ് കുമാര്‍, കണ്ണൂര്‍ ഡിഇഒ ടി പി സനകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Students, Education, Examination, Teachers, Press meet, Teachers, Phone In Programe, Kannur District Panchayat with Phone-in-Program 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?