ദമ്പതികള്‍ക്ക് പ്രണയത്തിന്റെ 'പറുദീസ'; പ്രണയദിനം ആഘോഷിക്കാനായി കെ ടി ഡി സിയുടെ ഫ്‌ളോട്ടില റെസ്റ്റോറന്‍ന്റ്

തിരുവനന്തപുരം: (https://ift.tt/2UPRrvD) ആഘോഷങ്ങളാണ് പ്രതീക്ഷകളോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. അത്തരത്തില്‍ ദമ്പതികള്‍ക്ക് പ്രണയദിനങ്ങള്‍ ആഘോഷിക്കാനായി വേളി ടൂറിസ്റ്റ് വില്ലേജിലെ, കെ ടി ഡി സിയുടെ ഫ്‌ളോട്ടില റെസ്റ്റോറന്‍ന്റ് ആകര്‍ഷക പാക്കേജുകള്‍ ലഭ്യമാക്കുന്നു. ഫെബ്രുവരി 14 മുതല്‍ 16 വരെ വൈകിട്ട് അഞ്ചുമുതലാണ് പ്രവേശനം.

News, Kerala, Thiruvananthapuram, Celebration, Valentine's-Day, KTDC Flotilla Restaurant Ready to celebrate Valentine's Day

ഡിന്നര്‍, കേക്ക്, കാന്‍ഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികള്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാക്കേജ് ഫീസ് നികുതി ഉള്‍പ്പെടെ 750 രൂപയാണ്. സീറ്റ് റിസര്‍വ് ചെയ്യാന്‍ ഫോണ്‍ : 94956 63803

നവീകരിച്ച ഫ്‌ളോട്ടില ഫ്‌ളോട്ടിംഗ് റെസ്റ്റോറന്‍ന്റ് കഴിഞ്ഞ ഡിസംബര്‍ 31നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്. വേളി കായലിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ഒരേസമയം ആസ്വദിക്കാനാകുന്ന വിധമാണ് രണ്ടുനിലകളുള്ള ഫ്‌ളോട്ടിലയുടെ നിര്‍മ്മാണമെന്ന് കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ മൈലവരപ്പ് പറഞ്ഞു.

 Keywords: News, Kerala, Thiruvananthapuram, Celebration, Valentine's-Day, KTDC Flotilla Restaurant Ready to celebrate Valentine's Day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?