അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്; അത് തീവ്രവാദിയായതുകൊണ്ടാണോ? അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്ക് മറുപടിയുമായി മകള്‍ ഹര്‍ഷിത കെജ് രിവാള്‍
ന്യൂഡെല്‍ഹി : (www.kvartha.com 05.02.2020) അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ് രിവാള്‍. അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച ബിജെപിക്ക് മറുപടിയുമായാണ് മകള്‍ ഹര്‍ഷിത കെജ് രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡെല്‍ഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ ബിജെപി കണക്കാക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. 'എന്റെ പിതാവ് എല്ലായ്പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും ഉണര്‍ത്തിയിരുന്നത്.
പിന്നീട് ഭഗവത്ഗീത വായിപ്പിക്കുകയും 'ഇന്‍സാന്‍ സെ ഇന്‍സാന്‍ കാ ഹോ ബായ്ചാര' എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു. അതേ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം?
ജനങ്ങള്‍ക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമാക്കിയതാണോ തീവ്രവാദം, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ തീവ്രവാദം,വൈദ്യുതി -ജല വിതരണം അഭിവൃദ്ധിപ്പെടുത്തിയതാണോ തീവ്രവാദം? - ഹര്‍ഷിത ചോദിക്കുന്നു.
ഡെല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എം പി പര്‍വേഷ് വര്‍മ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ കെജ് രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി രാപകലില്ലാതെ അധ്വാനിച്ചിട്ടും തന്നെ തീവ്രവാദിയായിട്ടാണ് കാണുന്നത് എന്നതില്‍ വലിയ ദുഃഖമുണ്ടെന്ന് കെജ്രിവാളും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകളും രംഗത്തെത്തിയിരിക്കുന്നത്.
Keywords: He taught us Bhagavad Gita, is that terrorism? Asks Delhi CM's daughter, New Delhi, News, Terrorists, Chief Minister, Criticism, Family, BJP, Students, Education, Daughter, Religion, Trending, National.

Powered by Info News For You

Comments
Post a Comment