അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ചു; പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍; വിഷയത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: (www.kvartha.com 27.02.2020) അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത വിഷയത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സിബിഎസ്ഇ തയ്യാറാകുന്നില്ല. അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയതിന് പ്രധാന കാരണം ഇതാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏഴു വര്‍ഷമായി ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും വര്‍ഷം സ്‌കൂള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടും ചോദ്യം ചെയ്യാനോ നടപടി എടുക്കാനോ തയ്യാറാകാത്ത സിബിഎസ്ഇ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി പറഞ്ഞു. സ്‌കൂളിനെതിരെയുള്ള നടപടി അറിയിക്കണം. സത്യവാങ്മൂലം നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 High Court against CBSE in Arooja's School Students' Issue, Kochi, News, Education, High Court of Kerala, Criticism, CBSE, Students, School, Parents, Kerala

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ കഴിയാത്തത്. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്‌കൂള്‍ അക്കാര്യം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രശ്‌നത്തിനു കാരണമെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

Keywords: High Court against CBSE in Arooja's School Students' Issue, Kochi, News, Education, High Court of Kerala, Criticism, CBSE, Students, School, Parents, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?