മതിമറന്ന് ഉല്ലസിക്കാന്‍ ലഹരി കൂട്ടു പിടിച്ചപ്പോള്‍ അവര്‍ സ്വന്തം ചോരയെ മറന്നു; രണ്ട് വയസുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ട ദമ്പതികളെ പോലീസ് പിടികൂടി
ബ്യൂണസ് ഐറിസ്: (https://ift.tt/2OGynfz) ലഹരിയുടെ ഉന്മാദത്തില്‍ രണ്ട് വയസ്സുള്ള മകളെ കഴുത്തറ്റം കടപ്പുറത്ത് കുഴിച്ചിട്ട ദമ്പതിമാര്‍ക്കെതിരേ പോലീസ് നടപടി. അര്‍ജന്റീനിയന്‍ സ്വദേശിയായ 29 വയസ്സുകാരനും ഇയാളുടെ ഭാര്യയായ പാരഗ്വായ് സ്വദേശിനിയുമാണ് പോലീസ് പിടിയിലായത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റാ ക്ലാര ഡെല്‍മാറിലായിരുന്നു സംഭവം.
സാന്റാ ക്ലാര ഡെല്‍മാറിലെ ബീച്ചില്‍ ഉല്ലസിക്കുന്നതിനിടെയാണ് ദമ്പതിമാര്‍ കുഞ്ഞിനെ കുഴിച്ചിട്ടത്. ലഹരിയിലായിരുന്ന ഇരുവരും കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനോട് ക്രൂരത കാണിച്ചത്. സംഭവസമയം പ്രദേശത്തെ താപനില ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 45 മിനിറ്റോളം സമയമാണ് കുഞ്ഞ് കഴുത്ത് മാത്രം പുറത്തായ നിലയില്‍ കുഴിയില്‍ അകപ്പെട്ടുകിടന്നത്. സംഭവമറിഞ്ഞെത്തിയ പോലീസുകാരാണ് കുഞ്ഞിനെ പുറത്തെടുത്തത്.
സൂര്യതാപമേറ്റ് അവശയായ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കടലില്‍ സഭ്യമല്ലാത്തരീതിയില്‍ ഇവര്‍ പെരുമാറിയതായും മറ്റുള്ളവര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു.
കഞ്ചാവും നിരവധി ലഹരി ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
Keywords: News, World, Couples, Sea, Girl, Daughter, Police, Arrested, Police have Arrested a Coupleസാന്റാ ക്ലാര ഡെല്‍മാറിലെ ബീച്ചില്‍ ഉല്ലസിക്കുന്നതിനിടെയാണ് ദമ്പതിമാര്‍ കുഞ്ഞിനെ കുഴിച്ചിട്ടത്. ലഹരിയിലായിരുന്ന ഇരുവരും കടലിലിറങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനോട് ക്രൂരത കാണിച്ചത്. സംഭവസമയം പ്രദേശത്തെ താപനില ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 45 മിനിറ്റോളം സമയമാണ് കുഞ്ഞ് കഴുത്ത് മാത്രം പുറത്തായ നിലയില്‍ കുഴിയില്‍ അകപ്പെട്ടുകിടന്നത്. സംഭവമറിഞ്ഞെത്തിയ പോലീസുകാരാണ് കുഞ്ഞിനെ പുറത്തെടുത്തത്.
സൂര്യതാപമേറ്റ് അവശയായ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കടലില്‍ സഭ്യമല്ലാത്തരീതിയില്‍ ഇവര്‍ പെരുമാറിയതായും മറ്റുള്ളവര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു.
കഞ്ചാവും നിരവധി ലഹരി ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment