ഫ്രീ കിക്കിലൂടെ വൈറലായ ആ കൊച്ചുതാരങ്ങള്‍ ഇനി സിനിമയിലും
മലപ്പുറം: (https://ift.tt/32fdIEW) കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഫുട്‌ബോള്‍ തട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കരുടെ ഒരു വീഡിയോ ഉണ്ട്. ഫ്രീകിക്കെടുത്ത് ലോകമെമ്പാടും വൈറലായ നിലമ്പൂര്‍ പോത്തുകല്ലിലെ കുട്ടികള്‍. നിലമ്പൂര്‍ പൂളപ്പാടം ജി എല്‍ പി സ്‌കൂളിലെ നാലാംക്ലാസുകാരായ നാലുപേര്‍ക്കും സഹകളിക്കാര്‍ക്കും മലയാള സിനിമയിലേക്ക് അവസരം കിട്ടിയിരിക്കയാണ്.
എം അസ്ലഹ്, എം വി പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കീം, ആദില്‍ എന്നിവരാണ് ജനുവരി 20-ന് എടുത്ത ഫ്രീകിക്കിലൂടെ പരിചിതരായത്. ഇവരുടെ എതിര്‍ ടീം അംഗങ്ങള്‍ക്കും അഭിനയിക്കാന്‍ ഓഫറുണ്ട്.
കായികാധ്യാപകന്‍ ശ്രീജു എ ചോഴിയെടുത്ത വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തതാണ് സംഭവത്തിന്റെ തുടക്കം. സ്‌കൂള്‍ മൈതാനത്തെ ഫുട്ബോളില്‍ മൂന്നുപേര്‍ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വീഡിയോ. രണ്ടു വീഡിയോകള്‍ എടുത്തു. പ്രത്യുഷും അസ്ലഹുമാണ് കിക്കുകള്‍ എടുത്തത്. പ്രതിരോധനിരയ്ക്കു മുകളിലൂടെ ഉയര്‍ത്തിയ പന്ത് മനോഹരമായി പോസ്റ്റിനകത്താക്കി. വീഡിയോകള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ 'മഞ്ഞപ്പട'യും പ്രശസ്ത സാമൂഹികമാധ്യമ പേജായ '433'-യും പങ്കുവെച്ചതോടെ സംഗതി വൈറലായി.
ബാഴ്സലോണയുടെ ഇവാന്‍ റാക്കിട്ടിച്ച്, ഫ്രാങ്ക് ഡിജോങ്, ബയേണ്‍ മ്യൂണിക്കിന്റെ ഫിലിപ്പ് കുട്ടീഞ്ഞ്യോ, പി.എസ്.ജി.യുടെ എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ '433'-യുടെ വീഡിയോകള്‍ക്ക് ലൈക്കും അടിച്ചു.
മുംബൈ മലയാളിയായ നവാഗത സംവിധായകന്‍ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കായികാധ്യാപകനെ അറിയിക്കുകയായിരുന്നു. ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഫുട്ബോളിന് പ്രാധാന്യം നല്‍കിയുള്ള സിനിമയിലേക്ക് ഇനിയും കുട്ടികളെ അണിയറപ്രവര്‍ത്തകര്‍ തേടുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിനായുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിപ്പ്.
Keywords: News, Kerala, Malappuram, Football, Sports, Students, Film, Cinema, Those little stars are on the film fieldഎം അസ്ലഹ്, എം വി പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കീം, ആദില്‍ എന്നിവരാണ് ജനുവരി 20-ന് എടുത്ത ഫ്രീകിക്കിലൂടെ പരിചിതരായത്. ഇവരുടെ എതിര്‍ ടീം അംഗങ്ങള്‍ക്കും അഭിനയിക്കാന്‍ ഓഫറുണ്ട്.
കായികാധ്യാപകന്‍ ശ്രീജു എ ചോഴിയെടുത്ത വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തതാണ് സംഭവത്തിന്റെ തുടക്കം. സ്‌കൂള്‍ മൈതാനത്തെ ഫുട്ബോളില്‍ മൂന്നുപേര്‍ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വീഡിയോ. രണ്ടു വീഡിയോകള്‍ എടുത്തു. പ്രത്യുഷും അസ്ലഹുമാണ് കിക്കുകള്‍ എടുത്തത്. പ്രതിരോധനിരയ്ക്കു മുകളിലൂടെ ഉയര്‍ത്തിയ പന്ത് മനോഹരമായി പോസ്റ്റിനകത്താക്കി. വീഡിയോകള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ 'മഞ്ഞപ്പട'യും പ്രശസ്ത സാമൂഹികമാധ്യമ പേജായ '433'-യും പങ്കുവെച്ചതോടെ സംഗതി വൈറലായി.
ബാഴ്സലോണയുടെ ഇവാന്‍ റാക്കിട്ടിച്ച്, ഫ്രാങ്ക് ഡിജോങ്, ബയേണ്‍ മ്യൂണിക്കിന്റെ ഫിലിപ്പ് കുട്ടീഞ്ഞ്യോ, പി.എസ്.ജി.യുടെ എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ '433'-യുടെ വീഡിയോകള്‍ക്ക് ലൈക്കും അടിച്ചു.
മുംബൈ മലയാളിയായ നവാഗത സംവിധായകന്‍ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കായികാധ്യാപകനെ അറിയിക്കുകയായിരുന്നു. ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഫുട്ബോളിന് പ്രാധാന്യം നല്‍കിയുള്ള സിനിമയിലേക്ക് ഇനിയും കുട്ടികളെ അണിയറപ്രവര്‍ത്തകര്‍ തേടുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിനായുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിപ്പ്.
Powered by Info News For You

Comments
Post a Comment