അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷന്‍ ദമാനി ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്‍

ന്യൂഡെല്‍ഹി: (https://ift.tt/2SA0G1q) ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം ഇനി രാധാകിഷന്‍ ദമാനിക്ക് സ്വന്തം. അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമാണ് ദമാനി. ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് 1,790 കോടി ഡോളറിന്റെ ആസ്തിയുമായി അദ്ദേഹം രണ്ടാംസ്ഥാനം പിടിച്ചെടുത്തത്.

News, India, National, India, Dollar, Mukesh Ambani, Radhakishan Damani is India's second richest man in India

5,740 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷാണ്.

അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരിവില കഴിഞ്ഞദിവസം 2,559 രൂപയായി വര്‍ദ്ധിച്ചതോടെയാണ്, ദമാനിയുടെ ആസ്തി കുതിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ (ക്യൂ.ഐ.പി) നിന്ന് 4,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനമാണ് ഓഹരി വിലവര്‍ദ്ധിക്കാന്‍ കാരണം. ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുന്ന സ്ഥാപനമാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്.
 
Keywords: News, India, National, India, Dollar, Mukesh Ambani, Radhakishan Damani is India's second richest man in India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?