കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളുമായി അയച്ച ഇന്ത്യന്‍ വിമാനം തിരികെ നല്‍കാന്‍ കൂട്ടാക്കാതെ ചൈന; മന:പൂര്‍വം വൈകിക്കുന്നതാണെന്ന് ആരോപണം

വുഹാന്‍ : (www.kvartha.com 22.02.2020) കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളുമായി അയച്ച ഇന്ത്യന്‍ വിമാനം തിരികെ നല്‍കാന്‍ ചൈന മന:പൂര്‍വം വൈകിക്കുകയാണെന്ന് ആരോപണം. കൊറോണ ബാധിത പ്രദേശമായ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലേക്ക് ഇന്ത്യ അയച്ച വ്യോമസേനയുടെ ഭീമന്‍ ചരക്ക് വിമാനത്തിന്റെ മടക്കമാണ് ചൈന മന:പ്പൂര്‍വം വൈകിപ്പിക്കുന്നത്.

അയച്ച വിമാനം തിരികെ വരുമ്പോള്‍ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെയും കൊണ്ടു വരുവാന്‍ ലക്ഷ്യമിട്ടിരുന്നു. ചൈനീസ് അധികൃതരുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയ ശേഷമാണ് വ്യോമസേനയുടെ വലിയ ചരക്കു വിമാനമായ സി-17 അയച്ചത്.

Corona virus: China 'deliberately delaying' IAF flight to evacuate Indians, say sources, China, News, Trending, Health, Health & Fitness, Flight, Patient, Report, Media, World

ഏത് കാലാവസ്ഥയിലും അടിയന്തര സേവനം നടത്തുവാന്‍ പര്യാപ്തമായ വിമാനമാണ് ഇത്. എന്നാല്‍ വുഹാനില്‍ ലാന്റ് ചെയ്ത വിമാനത്തിന് ക്ലിയറന്‍സ് നല്‍കാതെ ചൈനീസ് അധികൃതര്‍ വൈകിപ്പിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രക്ഷാപ്രാവര്‍ത്തനത്തിന് എത്തിയ മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ ചൈനയില്‍ നിന്നും പുറപ്പെടുന്നുമുണ്ട്. ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാവസ്തുക്കളുമായെത്തിയ വിമാനങ്ങള്‍ക്ക് ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരെ മടക്കിക്കൊണ്ട് പോകുന്നതില്‍ ചൈനയുടെ അനിഷ്ടമാണ് ഇപ്പോഴത്തെ വൈകിപ്പിക്കലിന് പിന്നിലെന്ന് കരുതുന്നു.

മുന്‍പും രണ്ട് തവണ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യ പൗരന്‍മാരെ എയര്‍ ഇന്ത്യ വിമാനം വഴി നാട്ടിലേക്ക് എത്തിച്ചിരുന്നു. 647 ഇന്ത്യക്കാരെയും ഏഴ് മാലി പൗരന്‍മാരെയുമാണ് തിരികെ എത്തിച്ചത്.

ഈ മാസം പതിനേഴിനാണ് വ്യോമസേനയുടെ ചരക്ക് വിമാനമുപയോഗിച്ച് ചൈനയിലേക്ക് പ്രത്യേക ദൗത്യം നടത്തുമെന്ന് ഇന്ത്യ അറിയിച്ചത്. ചൈനയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.

ഇനിയും നൂറു കണക്കിന് ഇന്ത്യക്കാരാണ് കൊറോണ പടര്‍ന്ന് പിടിച്ച വുഹാന്‍ നഗരത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇവരില്‍ മടങ്ങി വരാന്‍ താത്പര്യമുള്ളവരെ ശനിയാഴ്ച തിരികെ എത്തിക്കും. ഇന്ത്യയില്‍ എത്തുന്നവരെ സൈന്യം സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച് നിശ്ചിത ദിവസം നിരീക്ഷിച്ച ശേഷം അസ്വസ്ഥതകളൊന്നും ഇല്ലെന്ന് ബോധ്യമായ ശേഷമേ വീടുകളില്‍ പോകുവാന്‍ അനുവദിക്കുകയുള്ളൂ.

Keywords: Corona virus: China 'deliberately delaying' IAF flight to evacuate Indians, say sources, China, News, Trending, Health, Health & Fitness, Flight, Patient, Report, Media, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?