പൗരത്വപ്രക്ഷോഭത്തിന് ചരടുവലിക്കുന്ന സംഘ്പരിവാര്‍; പ്രതിവിപ്ലവങ്ങളുടെ പ്രത്യയശാസ്ത്രം ബോസ്റ്റണ്‍ മുതല്‍ നാഗ്പൂര്‍ വരെ

നിഷ്തര്‍ മുഹമ്മദ്

(https://ift.tt/2vKVNcV) മധ്യപൗരസ്ത്യനാടുകളില്‍ പടര്‍ന്നുപിടിച്ച അറബ് വസന്തത്തിന്റെ വേരുകള്‍ രാഷ്ട്രതന്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് ബോസ്റ്റണിലെ ഐന്‍സ്റ്റീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. സാമ്രാജ്യത്വത്തിന്റെ തോഴന്മാരായ സ്വേച്ഛാധിപതികള്‍ക്കെതിരെ നുരഞ്ഞുപൊന്തിയ പ്രതിഷേധത്തെ വഴിതിരിച്ചുവിട്ട് ജനങ്ങളുടെ വിപ്ലവത്വരയെ പുറത്തുചാടിക്കുകയായിരുന്നു അമേരിക്കന്‍ ബുദ്ധിജീവികളുടെ ഈ കൂട്ടായ്മ. ഈജിപ്തടക്കമുള്ള രാജ്യങ്ങളില്‍ ഏതൊരു വ്യവസ്ഥിതിക്കെതിരെയാണോ ജനങ്ങള്‍ തെരുവിലിറങ്ങിയത് അതേ വ്യവസ്ഥിതി വിപ്ലവാനന്തരം അവരെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.

ഐന്‍സ്റ്റീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്ന ജീന്‍ ഷാര്‍പ്പിന്റെ ഫ്രം ഡിക്ടർക്ടർഷിപ്പ് ടു ഡെമോക്രസി (from dictatorship to democracy )എന്ന പുസ്തകം ഈജിപ്തില്‍ സമരകര്‍തൃത്വം വഹിച്ച മുസ്ലിം ബ്രദര്‍ഹുഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 99 principles of non violence എന്ന ഷാര്‍പ്പിന്റെ സിദ്ധാന്തം പരിശീലിച്ച ഇന്റലക്ച്വലുകളാണ് ടുണീഷ്യയിലും '' സിറിയയിലും വിപ്ലവം നയിച്ചത്. അറബ് വസന്തം അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പാക്കിയ നാടകമായിരുന്നെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ അനവധിയുണ്ട്. ഒരേസമയം സ്റ്റേറ്റിനെയും വിപ്ലവകാരികളെയും പ്രതിവിപ്ലവകാരികളെയും സഹായിച്ച് കുളംകലക്കി മീന്‍ പിടിച്ച് ശീലമുള്ള അമേരിക്കയുടെ ചൂണ്ടയില്‍ കൊത്തിയ അവസാനത്തെ ഇരകളാണ് വിപ്ലവം അരങ്ങേറിയ അറബ് രാഷ്ട്രങ്ങളെന്ന് ചുരുക്കം.

ഐന്‍സ്റ്റീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുബുദ്ധി ഇന്ത്യയില്‍ സംഘ്പരിവാരം ഫലപ്രദമായി പയറ്റിക്കൊണ്ടിരിക്കുകയാണ്. നാഗ്പൂരിലെ ബുദ്ധികേന്ദ്രങ്ങള്‍ വെട്ടിത്തെളിച്ച ദിശയില്‍ നീങ്ങുന്ന പൗരത്വസമരങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുകയും ഇലക്ടറല്‍ സംവിധാനം ചോദ്യം ചെയ്യപ്പെടുകയും കാര്‍ഷിക-തൊഴില്‍ മേഖലകള്‍ പ്രതിസന്ധിയിലാവുകയും ചെയ്ത വേളയില്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ഈ വിധ പ്രശ്നങ്ങള്‍ നിരാകരിക്കുകയും പ്രത്യുത പൗരത്വനിരാധനം മാത്രം അഭിമുഖീകരിക്കുകയും ചെയ്യുന്നു. സമരം പൗരത്വ വിഷയത്തിന്മേല്‍ മാത്രമാക്കി ചുരുക്കിക്കെട്ടുന്നതിലും പൗരത്വനിരാധനം കേവലം മുസ്ലിം പ്രശ്നം മാത്രമാക്കി ഉയര്‍ത്തിക്കാട്ടുന്നതിലും സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ വിജയിച്ചിരിക്കുന്നു.

പൗരത്വനിഷേധത്തിനെതിരെ കേരളത്തില്‍ പോലും ഏറ്റവും കൂടുതള്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് പള്ളി ജമാഅത്തുകളും മുസ്ലിം മതസംഘടനകളുമാണ്. ഇന്‍ഷാ അല്ലാഹ്, ഇന്‍തിഫാദ ഇന്‍ക്വിലാബ് വിളികള്‍ മുഴങ്ങുന്ന ഇത്തരം പ്രതിഷേധങ്ങളില്‍ പലതും ബഹുജനസമരവേദിയെ ദുര്‍ബലപ്പെടുത്തുന്നു. സംഘ്പരിവാര്‍ പശ്ചാതലമുള്ള ആളുകള്‍ ആട്ടിന്‍തോലണിഞ്ഞ് ആവേശകമ്മിറ്റിക്കാരായ മതമൗലികവാദികളുടെ വേദികളിലടക്കം ഓടിനടന്ന് പ്രസംഗിച്ച് പ്രകോപനം സൃഷ്ടിക്കുകയും സമരസംഘാടനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. കാക്കി ട്രൗസര്‍ ഉള്ളിലൊളിപ്പിച്ച് നടക്കുന്ന സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയാ വിപ്ലവാഹ്വാനങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കാം.

ജാമിഅ മില്ലിയ സമരത്തിനിടെ പോലീസുകാര്‍ ഡിടിസി ബസുകള്‍ കത്തിച്ചത് വിദ്യാര്‍ത്ഥികളെ പഴിചാരാന്‍ മാത്രമായിരുന്നെന്ന് ധരിക്കുന്നത് ശുദ്ധമണ്ടത്തരമാണ്. അത് രാജ്യത്താകമാനം മൊട്ടിട്ടുവരുന്ന പ്രക്ഷോഭത്തെ ആക്രമണോത്സുകമാക്കിമാറ്റി മുതലെടുക്കാനുള്ള തന്ത്രമായിരുന്നെന്ന് സംശയലേശമന്യേ ഉറപ്പിക്കാം. മതവൈരത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിത് സംഘ്പരിവാര്‍ ഇച്ഛിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്ന ഈ പ്രക്ഷോഭം ആത്യന്തികമായി സംഘ്പരിവാറിന് മാത്രമേ ഗുണംചെയ്യൂ.

ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മതമൗലികവാദികളുടെ ആര്‍എസ്എസ് ബാന്ധവമാണോ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ സാമൂഹികമായും സാംസ്‌കാരികമായുും സാമ്പത്തികമായും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന പൗരത്വസമരനാടകങ്ങളുടെ കാതലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി ജിഹ്വയായ മാധ്യമം ഒളിഞ്ഞും തെളിഞ്ഞും പുലര്‍ത്തുന്ന ആര്‍എസ്എസ് ആഭിമുഖ്യവും ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറായ ഹസന്നുല്‍ ബന്ന സംഘ്പരിവാര്‍ പാനലില്‍ മത്സരിച്ച് പ്രസ് ക്ലബ്ബ് ഭാരവാഹിയായതും ഈ കോണ്‍സ്പിറസിയെ ബലപ്പെടുത്തുന്ന തെളിവുകളാണ്.

പൗരത്വസമരത്തിന് പിന്നിലെ കെണി മനസ്സിലാക്കാന്‍ ബോസ്റ്റണ്‍ വരെ പോകണമെന്നില്ല. കത്വ സംഭവത്തിന്റെ പശ്ചാതലത്തില്‍ നടന്ന വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍ ഓര്‍ത്താല്‍ മതി. കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ഹര്‍ത്താല്‍ അന്ന് വിജയിപ്പിച്ചത് മുസ്ലിം മതമൗലികവാദികളും മാധ്യമവും തേജസും മീഡിയവണ്ണുമടക്കമുള്ള അവരുടെ മാധ്യമസ്ഥാപനങ്ങളും ചേര്‍ന്നായിരുന്നല്ലോ. അറിഞ്ഞോ അറിയാതയോ ഒരേസമയം വേട്ടക്കാരനോടൊപ്പം കുതിക്കുകയും ഇരയോടൊപ്പം കിതയ്ക്കുകയും ചെയ്യുന്ന മതമൗലികവാദികളാണ് സംഘ്പരിവാറിന്റെ സ്‌ക്രൂ്‌ഡ്രൈവറുകള്‍ക്കൊത്ത് പൗരത്വപ്രക്ഷോഭത്തിന്റെ അണിയറയില്‍ ആഞ്ഞുതിരിയുന്നത്.



Keywords: Article, RSS, Website, Syria, America, Sanghparivar and CAA protest; Article by Nishtar Mohammed
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?