സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷയായി കൊങ്കണി ഭാഷയെ പ്രഖ്യാപിച്ചിട്ടില്ല; അഡ്വ. ഷാനിമോള്‍ ഉസ്മാന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: (www.kvartha.com 12.02.2020) കേരളത്തിലെ കൊങ്കണി ഭാഷ സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരെ ഭാഷാ ന്യൂനപക്ഷമായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലില്ല. ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍പ്പെട്ട ഭാഷയാണ് കൊങ്കണി. കേരള സംസ്ഥാനത്തെ ന്യൂനപക്ഷഭാഷയായി കൊങ്കണി ഭാഷയെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ 2011 ലെ സെന്‍സസ് പ്രകാരം 69,449 പേരുടെ മാതൃഭാഷയാണ് കൊങ്കണി.

നിലവിലുള്ള ചട്ടപ്രകാരം ജില്ല/താലൂക്ക്/മുനിസിപ്പാലിറ്റി/പഞ്ചായത്ത് അടിസ്ഥാനത്തില്‍ അതാതിടങ്ങിലെ ജനസംഖ്യയുടെ 15 ശതമാനത്തിനു മുകളില്‍ ന്യൂനപക്ഷ ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ മാത്രമേ, ഗവണ്‍മെന്റ് ഉത്തരവുകളും നടപടിക്രമങ്ങളും ന്യൂനപക്ഷ ഭാഷയിലും പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളൂ.

Chief Minister about Konkani Language, Thiruvananthapuram, News, Politics, Declaration, Chief Minister, Pinarayi vijayan, Religion, Kerala

മേല്‍ സാഹചര്യത്തില്‍ കൊങ്കണി ഭാഷ സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവര്‍മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനമോ അതിലധികമോ താമസിക്കുന്ന ലോക്കല്‍ ഏരിയകള്‍ കേരളത്തില്‍ നിലവിലില്ലാത്തതിനാല്‍, കേരളത്തിലെ കൊങ്കണി ഭാഷ സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരെ ഭാഷാ ന്യൂനപക്ഷമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുവാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം നിര്‍വാഹമില്ല.

Keywords: Chief Minister about Konkani Language, Thiruvananthapuram, News, Politics, Declaration, Chief Minister, Pinarayi vijayan, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?