തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ആം ആദ്മി എംഎല്‍എയ്ക്കു നേരെ വധശ്രമം; പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പ്രതി പിടിയില്‍
ന്യൂഡെല്‍ഹി: (www.kvartha.com 12.02.2020) തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ആം ആദ്മി എംഎല്‍എയ്ക്കു നേരേയുണ്ടായ വധശ്രമത്തില്‍ പ്രതി പിടിയില്‍. മെഹ്‌റോളി എംഎല്‍എ നരേഷ് യാദവിനും സംഘത്തിനും നേരെയാണ് ചൊവ്വാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ പ്രവര്‍ത്തകരില്‍ ഒരാളായ അശോക് മാന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. അതേസമയം ആക്രമണത്തിനു രാഷ്ട്രീയ ബന്ധമില്ലെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകനുമായി പ്രതിക്ക് വ്യക്തിവൈരാഗ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Keywords: Shots Fired At AAP Candidate Naresh Yadav's Open Car After Delhi Election Win, Volunteer Killed, New Delhi, News, Politics, Gun attack, Dead, Dead Body, Arrested, Police, Video, Aam Aadmi Party, Probe, National.

തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടു പിന്നാലെയാണ് നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പുണ്ടായത്. തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് ആറു ബുള്ളറ്റുകള്‍ കണ്ടെടുത്തു. ബിജെപിയിലെ കുസും ഖത്രിയെ 18,000ത്തില്‍ പരം വോട്ടുകള്‍ക്കാണ് നരേഷ് പരാജയപ്പെടുത്തിയത്.
അതേസമയം സംഭവം നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു. പെട്ടെന്നാണ് വെടിവെപ്പുണ്ടായത്. തങ്ങളുടെ വാഹന വ്യൂഹത്തിന് നേരെ നാല് റൗണ്ടുകള്‍ വെടിവെച്ചു. ഞാന്‍ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പൊലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവം നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു. പെട്ടെന്നാണ് വെടിവെപ്പുണ്ടായത്. തങ്ങളുടെ വാഹന വ്യൂഹത്തിന് നേരെ നാല് റൗണ്ടുകള്‍ വെടിവെച്ചു. ഞാന്‍ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പൊലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Shots Fired At AAP Candidate Naresh Yadav's Open Car After Delhi Election Win, Volunteer Killed, New Delhi, News, Politics, Gun attack, Dead, Dead Body, Arrested, Police, Video, Aam Aadmi Party, Probe, National.
Powered by Info News For You

Comments
Post a Comment