ആംആദ്മി എംഎല്‍എക്ക് നേരെ വെടിവെയ്പ്പ്; ഒരാള്‍ അറസ്റ്റില്‍


ദേശീയം (www.evisionnews.co): ആംആദ്മി പാര്‍ട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ നടന്ന വെടിവെയ്പ്പില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് ഭാഷ്യം. കൊല്ലപ്പെട്ട അശോക് മന്‍ എന്നയാളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മന്‍ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പോലീസ് തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഒരാളെ അശോക് വെടിവെച്ചിരുന്നു. ഇന്നലെ വെടിയുതിര്‍ത്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുമ്പ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?