ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്


ന്യൂഡല്‍ഹി (www.evisionnews.co): ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31 മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും.

2020 ജനുവരി 27വരെ 30.25 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 17.58 കോടി പാന്‍ ഉപഭോക്താക്കള്‍ ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല. പാനും ആധാറും ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികളും ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാണ് ധനമന്ത്രാലയത്തിന്റെ ഇതുസമ്പന്ധിച്ച അവസാന വിജ്ഞാപനത്തില്‍ പറയുന്നത്. 

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍- ആധാര്‍ ലിങ്കിംഗ് വിജയകരമാകുന്നതിന് പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?