ഒടുവില്‍ സര്‍ക്കാര്‍ പത്തിമടക്കുന്നു? വിവാദമായ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2020) വിവാദമായ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ ആര്‍ സി) രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് (എന്‍.പി.ആര്‍) ഒരു രേഖയും ശേഖരിക്കില്ലെന്നും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഹമന്ത്രി നിത്യാനന്ദ് റായിയും മറുപടി നല്‍കി.
പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ,ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള നീക്കം രാജ്യത്താകെ പ്രതിഷേധാഗ്‌നി പടര്‍ത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യത്തെ ഔദ്യോഗിക വിശദീകരണം ഉണ്ടാകുന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ,നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ബി ജെ പി നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണ്.
സെന്‍സസിനൊപ്പം പുതുക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ആധാരമാക്കിയാവും , അസാമില്‍ നടപ്പാക്കിയ പൗരത്വ പട്ടികയുടെ മാതൃകയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുകയെന്നും പറഞ്ഞിരുന്നു.
പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായ ഡെല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കവെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിലെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്,നമ്മ നാഗേശ്വര റാവു(ടി ആര്‍ എസ് ) ചന്ദന്‍ സിംഗ് (ലോക്ജന്‍ ശക്തി പാര്‍ട്ടി) തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ ആശങ്കയുള്ള സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ ചില വിവാദ ചോദ്യങ്ങളെച്ചൊല്ലി കടുത്ത പ്രതിഷേധം ഉയരുകയും കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹപര്യത്തിലാണിത്.
ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്ന വേളയില്‍ ജനങ്ങള്‍ അവരുടെ അറിവിലും വിശ്വാസത്തിലുമുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയാവുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്വന്തം പൗരത്വത്തില്‍ സംശയമുള്ളവരുടെ രേഖകള്‍ പരിശോധിക്കില്ല. ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും അംഗസംഖ്യ സംബന്ധിച്ച വിവരങ്ങളാവും ശേഖരിക്കുക.
വിവരശേഖരണം സംബന്ധിച്ച് എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയാവും വിവരശേഖരണം.
Keywords: No Plans For Pan-India NRC For Now, Government Tells Parliament, New Delhi, News, Politics, Religion, Controversy, Criticism, Delhi-Election-2020, Protesters, BJP, Congress, National.

Powered by Info News For You

Comments
Post a Comment