തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്
കണ്ണൂര്‍: (www.kvartha.com 17.02.2020) വീട്ടില്‍ നിന്നും കാണാതായ ഒന്നര വയസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിന്റെയും മകന്‍ വിയാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അമ്മയെയും അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സിറ്റിപൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കടലിനടുത്തുള്ള കരിങ്കല്‍ ഭിത്തിയില്‍ കണ്ടെത്തിയത്. പ്രണവും ശരണ്യയും തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി കണ്ണൂര്‍ സിറ്റി പൊലീസ് പറഞ്ഞു. ഇവരുടെത് പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ഇയാളാണ് ആദ്യം പരാതി നല്‍കിയത്.
Keywords: Kannur, News, Kerala, Death, Child, Police, Boy, Missing, Complaint, Enquiry, one and half year old baby boy dead body found in sea side
Powered by Info News For You

Comments
Post a Comment