കൊറോണ വൈറസ്; മരണസംഖ്യ പിന്നെയും ഉയരുന്നു; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

വുഹാന്‍: (https://ift.tt/3biTXAq) ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു കൊണ്ട് കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചു. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് 908 ആയി ഉയര്‍ന്നിട്ടുണ്ട്.

ഞായറാഴ്ച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേരാണ് മരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. മേഖലയില്‍ 2618 പേര്‍ക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു.

 News, World, China, Diseased, Death, Health, Narendra Modi, PM, Coronaviruses; Death toll rises again; WHO expert team to China

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം അറിയിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി.

Keywords: News, World, China, Diseased, Death, Health, Narendra Modi, PM, Coronaviruses; Death toll rises again; WHO expert team to China


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?