മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചുവീണ് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: (www.kvartha.com 06.02.2020) മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുറുവ വയങ്കര രഞ്ജിത്തി(32)നെ ആണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയും ബസില്‍ അറ്റന്‍ഡര്‍ ഇല്ലാത്തതുമാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞ ദിവസം ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

മലപ്പുറത്ത് ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെയായിരുന്നു അപകടം. ബസിന്റെ ഡോറില്‍ കുരുങ്ങിയ ബാഗ് വലിച്ചെടുക്കുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണാണ് അപകടമുണ്ടായത്. കൂട്ടിലങ്ങാടി മഞ്ഞക്കുളം സ്വദേശി കക്കാട്ടില്‍ ശാനാവാസിന്റെ മകന്‍ ഫര്‍സിന്‍ അഹമ്മദ് (9) ആണ് മരിച്ചത്. കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ഫര്‍സിന്‍.

News, Kerala, Accident, Death, Student, Arrest, Police, School Bus, Driver, School, Third grade student death after falling off school bus; Driver arrest

Keywords: News, Kerala, Accident, Death, Student, Arrest, Police, School Bus, Driver, School, Third grade student death after falling off school bus; Driver arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?