നൊമ്പരമായി അല്‍ഹാന്‍ നെഹ നീന്‍; മരണം ബന്ധുവിന്റെ കണ്‍മുന്നില്‍

കുമ്പള: (https://ift.tt/2wK2Xit) ആരിക്കാടി കടവത്ത് ഗേറ്റിന് സമീപം ദേശീയപാതയില്‍ അമിത വേഗതയിലെത്തിയ കര്‍ണാടക ആര്‍ ടി സി ബസിടിച്ച് മരിച്ച എട്ടു വയസുകാരി അല്‍ഹാന്‍ നെഹ നീന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അല്‍ഹാന്‍. റോഡ് മുറിച്ചുകടക്കുന്നതിനായി ബസ് സ്‌റ്റോപ്പിനരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിലെത്തിയ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. ബന്ധുവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ബസിടിച്ചത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പിതാവ് പി എ യൂസുഫ് അമീര്‍ ഖത്തറിലാണ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: മനാല്‍ സൈനബ്, ഷാഹില്‍, ഷസൈന്‍. മൃതദേഹം ആരിക്കാടി മൂപ്പന്‍സ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kumbala, Kerala, news, Death, Accident, Death, Arikady, madrasa, Children, Student, Alhan Neha neen no more  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?