പ്രവാസത്തില്‍ ഇരുകാലുകളും നഷ്ടമായി; ലൈഫ് ഭവനത്തില്‍ റിയാസിന് പുതിയ ജീവിതം

കാസര്‍കോട്: (https://ift.tt/2SM9qSz) പ്രവാസിയായിരുന്ന അണങ്കൂരിലെ റിയാസ് വര്‍ഷങ്ങളായി വീല്‍ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. ചലനമറ്റ ഇരുകാലുകളുമായി ജീവിതത്തെ ആശങ്കയോടെയായിരുന്നു റിയാസും കുടുംബവും നോക്കിയിരുന്നത്. ലൈഫ് മിഷനിലൂടെ ലഭിച്ച വീട്ടില്‍ ഇന്ന് ഈ കുടുംബം സന്തോഷത്തിലാണ്.

നിരവധി അംഗങ്ങളുമായി പരിമിതമായ സൗകര്യങ്ങളോടെ തറവാട് വീട്ടില്‍ പ്രതിസന്ധിയിലായിരുന്ന സാഹചര്യം മാറി ഇന്ന് ഇവര്‍ക്ക് സ്വന്തമായ വീടെന്ന സ്വപ്നമാണ് സാക്ഷാല്‍കരിച്ചിട്ടുള്ളത്. വളരെയേറെ പ്രതീക്ഷകളുമായി 1994ലാണ് റിയാസ് യു എ ഇ യിലെത്തിയത്. ദുബൈയില്‍ ജോലി ചെയ്യുന്നതിനിടെ 2002 ലാണ് സ്വപ്നങ്ങളൊക്കെ തകിടം മറിച്ച് വാഹനാപകടമുണ്ടാകുന്നത്. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റതിനാല്‍ ഇരു കാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ തളക്കപ്പെടുകയായിരുന്നു.


സര്‍ക്കാരില്‍ നിന്നും ലഭ്യമായ നാലര സെന്റ് ഭൂമിയിലാണ് ലൈഫ് മിഷന്‍-പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മിച്ചത്. 2018 ഡിസംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഈ ഫെബ്രുവരി 14നാണ് ഗൃഹപ്രവേശം നടത്തിയത്. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിനിയായ ഭാര്യ യാസ്മീനും നാലാം ക്ലാസുകാരനായ മകനുമടങ്ങുന്ന ഈ കൊച്ചു കുടുംബം ലൈഫ് മിഷനിലൂടെ ലഭിച്ച പുതിയ ജീവിതത്തിന് ഹൃദയത്തില്‍ നിന്നുമാണ് പദ്ധതി ആവിഷ്‌കരിച്ച അധികൃതരോട് നന്ദി പറയുന്നത്.

Keywords: Kasaragod, Kerala, news, House, Gulf, Anangoor, Family, House for Riyas in Life mission  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?