മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയെ ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു

സാവോപോളോ: (www.kvartha.com 06.02.2020) മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയെ ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മൂന്നാമതും ഗര്‍ഭിണിയായ ഭാര്യ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാത്തതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്.

സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു കൊലപാതകം നടന്നത്. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.

Wife found dead in house, News, Local-News, Dead, Dead Body, Crime, Criminal Case, Police, Injured, Custody, Children, Pregnant Woman, World

ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ (21) ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. ഇത്രയും ചെറു പ്രായത്തില്‍ മൂന്നു കുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയായിരുന്നു കൊലപാതകത്തിന് കാരണം. സാമ്പത്തിക ബുദ്ധിമുട്ടുകളും അറൗജോയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Wife found dead in house, News, Local-News, Dead, Dead Body, Crime, Criminal Case, Police, Injured, Custody, Children, Pregnant Woman, World

ഫ്രാന്‍സിന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ സംഭവദിവസം രാത്രി ദമ്പതിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞു വേണ്ടെന്ന് അറൗജോ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫ്രാന്‍സിന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടു. അല്‍പസമയത്തിനുശേഷം വഴക്ക് അവസാനിക്കുകയും ദമ്പതിമാര്‍ കിടപ്പറയിലേക്കു പോവുകയും ചെയ്തു. പിന്നീട് രാത്രിയില്‍ ശാരീരിക ബന്ധത്തിനിടെയാണ് അറൗജോ ഭാര്യയെ കൊലപ്പെടുത്തിയത്.

Wife found dead in house, News, Local-News, Dead, Dead Body, Crime, Criminal Case, Police, Injured, Custody, Children, Pregnant Woman, World

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം അറൗജോ സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു അറൗജോ കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്.

എന്നാല്‍ ഇരുവരെയും കിടപ്പുമുറിയില്‍ പൊലീസ് കണ്ടെത്തുമ്പോള്‍ അറൗജോ മരിച്ചിരുന്നില്ല. പരിക്കേറ്റിരുന്ന അറൗജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Wife found dead in house, News, Local-News, Dead, Dead Body, Crime, Criminal Case, Police, Injured, Custody, Children, Pregnant Woman, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?