കൊറോണ: ബോധവത്കരണവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ലഘുലേഖകള്‍ വിതരണം ചെയ്തു

ദേളി: (https://ift.tt/2SojgZk) സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊറോണ വൈറസ് ബോധവത്കരണം നടത്തി. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അപകടകാരിയായ കൊറോണ വൈറസ് ബാധിച്ച് നിരവധി പേരാണ് മരണപ്പെട്ടത്. കാസര്‍കോട്ടടക്കം കേരളത്തില്‍ നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കേണ്ടതെങ്ങനെ, ബാധിത രാജ്യങ്ങളില്‍ സന്ദര്‍ശിച്ച വ്യക്തികള്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍, ജില്ലയില്‍ സഹായം തേടാവുന്ന ആശുപത്രികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ കൈമാറിയാണ് ബോധവത്കരണം നടത്തിയത്.


ചെമ്മനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, കളനാട് വില്ലേജ് ഓഫീസ്, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ദേളി, കളനാട് ടൗണ്‍ പരിസരത്തെ പ്രധാന സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന പരിപാടിക്ക് സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് കോര്‍ഡിനേറ്റര്‍ യദുസുതന്‍, ശമീം ചെമ്മനാട് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Deli, Kerala, kasaragod, news, health, Trending, Students, Awareness,  Coronavirus; Awareness program conducted< !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?