മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണം; ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ ഇത് സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
കൊച്ചി: (www.kvartha.com 13.02.2020) മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്നും ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ ഇത് സഹായിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള താപനത്തിന് എതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണമെന്നും ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണെന്നും പറഞ്ഞ ജയറാം രമേശ് ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
ബീഫ് കറി കേരളത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്ന കാര്യം വ്യക്തമാണ്. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പൂര്‍വികര്‍ മാംസാഹാരികളാണെന്നും സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
Keywords: Beef Industry Huge Culprit in Contributing to Global Warming, Says Jairam Ramesh, Kochi, News, Food, Politics, Congress, Politician, Kerala.

Powered by Info News For You

Comments
Post a Comment