കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന
ജനീവ: (https://ift.tt/37SKwVv) ലോകത്തെ ഭീതിയിലാഴ്ത്തി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന. അവസരങ്ങളുടെ വാതില്‍ പൂര്‍ണമായി അടയുന്നതിനുമുമ്പ് ലോകരാജ്യങ്ങള്‍ നടപടിയെടുക്കണമെന്നും ഡബ്ല്യു ടി ഒ മുന്നറിയിപ്പുനല്‍കി.
വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയ്ക്കുപുറത്ത് താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ഭീതിജനിപ്പിക്കുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസുസ് വ്യക്തമാക്കി.
അതിനിടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച 2363 ആയി. 77,932 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് കപ്പലിനുപുറമേ ഉത്തരകൊറിയയിലും വൈറസ് അതിവേഗം പടരുകയാണ്. ഉത്തരകൊറിയയില്‍ ഇതുവരെ 433 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 229 കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്.
ഉത്തരകൊറിയയില്‍ വൈറസ് ബാധ ഗുരുതരഘട്ടത്തിലേക്ക് കടന്നതായി ആ രാജ്യത്തിന്റെ ആരോഗ്യസഹമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒന്‍പതിനായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ ശനിയാഴ്ച രണ്ടാമത്തെ മരണം റിപ്പോര്‍ട്ടുചെയ്തു. ഇറാനില്‍ 28 പേരില്‍ വൈറസ് ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. ഇറ്റലി പത്തുനഗരങ്ങളിലെ പൊതുസ്ഥാപനങ്ങള്‍ അടച്ചു. ഇറാനില്‍ വൈറസ് പടരുന്ന ഖോം, അരാക് നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.
Keywords: News, World, Health, Death, Corona Virus; World Health Organizationവൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയ്ക്കുപുറത്ത് താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ഭീതിജനിപ്പിക്കുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസുസ് വ്യക്തമാക്കി.
അതിനിടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച 2363 ആയി. 77,932 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് കപ്പലിനുപുറമേ ഉത്തരകൊറിയയിലും വൈറസ് അതിവേഗം പടരുകയാണ്. ഉത്തരകൊറിയയില്‍ ഇതുവരെ 433 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 229 കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്.
ഉത്തരകൊറിയയില്‍ വൈറസ് ബാധ ഗുരുതരഘട്ടത്തിലേക്ക് കടന്നതായി ആ രാജ്യത്തിന്റെ ആരോഗ്യസഹമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒന്‍പതിനായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ ശനിയാഴ്ച രണ്ടാമത്തെ മരണം റിപ്പോര്‍ട്ടുചെയ്തു. ഇറാനില്‍ 28 പേരില്‍ വൈറസ് ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. ഇറ്റലി പത്തുനഗരങ്ങളിലെ പൊതുസ്ഥാപനങ്ങള്‍ അടച്ചു. ഇറാനില്‍ വൈറസ് പടരുന്ന ഖോം, അരാക് നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.
Powered by Info News For You

Comments
Post a Comment