ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബൈ (www.evisionnews.co): ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദിയുടെ ഈ വാര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ പേരിലുള്ള ബിസിനസ്സ് എക്്സല്ലന്‍സ് അവാര്‍ഡിന് ഡോ.സി.പി.ബാവ ഹാജി, ഡോ.ഷിഹാബ് ഷാ, തമിം അബൂബക്കര്‍, കെ. മല്ലേഷ് എന്നിവര്‍ക്ക് നല്‍കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അഹമ്മദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മീഡിയ അവാര്‍ഡിന് മാതൃഭൂമി ദുബൈ ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രന്‍, ചന്ദ്രിക ദുബൈ ബ്യൂറോ ചീഫ് ജലീല്‍ പട്ടാമ്പി, കൈരളി ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി. ജമാല്‍, റേഡിയോ ഏഷ്യ വാര്‍ത്ത അവതാരകന്‍ അനൂപ് കീച്ചേരി എന്നിവര്‍ അര്‍ഹനായി.
ഫെബ്രുവരി 14ന് ദുബൈ ഫ്ളോറ ഹോട്ടലില്‍ നടക്കുന്ന പ്രൗഡമായ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരമായ സി.വി പാപ്പച്ചനടക്കം നാട്ടിലേയും ഗള്‍ഫിലേയും അറബികളും വ്യവസായ പ്രമുഖരുമടക്കം നിരവധിപേര്‍ പങ്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദുബൈ മലബാര്‍ സാംസ്‌ക്കാരിക വേദി ഭാരവാഹികളായ ചെയര്‍മാന്‍ സിറാജ് ആജല്‍, ജനറല്‍ കണ്‍വീനര്‍ അഷറഫ് കര്‍ള, വര്‍ക്കീംഗ് കണ്‍വീനര്‍ നാസര്‍ മുട്ടം, ട്രഷറര്‍ ബഷീര്‍ പള്ളിക്കര, സലാം കന്യപ്പാടി, ഷാഹുല്‍ തങ്ങള്‍, സാദിഖ് തൃക്കരിപ്പൂര്‍, ഷബീര്‍ കീഴൂര്‍, റാഫി പള്ളിപ്പുറം, നൗഷാദ് കന്യപ്പാടി അറിയിച്ചു.
Powered by Info News For You
Comments
Post a Comment