ബൈക്കില്‍ കടത്തുകയായിരുന്ന അതീവ മാരകമായ മയക്കു ഗുളികയുമായി യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 26.02.2020) ബംഗളൂവില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന അതീവ മാരകമായ മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി കിളിയന്തറ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന തലശ്ശേരി തിരുവങ്ങാട് സെയിദാപള്ളി സ്വദേശി ആഇഷ നിവാസില്‍ മുഹമ്മദ് സുഹൈലി (26) ന്റെ കയ്യില്‍ നിന്നും മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്.
പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ അഹമ്മദ്, പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം പി ഹാരിസ്, വി ധനേഷ്, വനിതാ എക്‌സൈസ് ഓഫീസര്‍ വി ഷൈനി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Keywords: Youth arrested for drug trafficking, Kannur, News, Local-News, Vehicles, Thalassery, Officer, Kerala.
Powered by Info News For You

Comments
Post a Comment