ചികിത്സാ ചെലവ് താങ്ങാനാവാത്ത ദരിദ്രരായവര്‍ക്ക് കേരള സര്‍ക്കാരിന്റെ ക്യാന്‍സര്‍ സുരക്ഷ പദ്ധതി

കൊച്ചി: (https://ift.tt/2SdwQ1u) ക്യാന്‍സര്‍ എന്ന മഹാമാരി വന്നാല്‍ ഫലപ്രദമായ മരുന്നില്ലെന്നും മരിച്ചുപോകുമെന്നും ഒരുകാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ ഒരു വലിയ അളവുവരെ ഈ രോഗത്തെ കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്.

ചികിത്സാ ചെലവ് താങ്ങാനാവാത്തവിധം ദരിദ്രകുടുംബങ്ങളില്‍ നിന്നും വരുന്ന ക്യാന്‍സര്‍ ബാധിത കുട്ടികള്‍ക്ക് പുറമെ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ അടിയന്തിരാവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ഇത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന 18 വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി 2008 നവംബര്‍ 1 ന് കേരള സര്‍ക്കാര്‍ ക്യാന്‍സര്‍ സുരക്ഷ പദ്ധതി ആവിഷ്‌ക്കരിച്ചു.

News, Kerala, World-Cancer-Day, Diseased, Government, Programme, Cancer, Cancer Safety Scheme of Government of Kerala

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്ക് പ്രകാരം ഈ പ്രായപരിധിയില്‍ പെടുന്ന 800 മുതല്‍ 850 വരെ കുട്ടികളാണ് ഓരോ വര്‍ഷവും രോഗബാധിതരാവുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികളെ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സിക്കുന്നു.

അപേക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരാണോ എന്ന് വിലയിരുത്തുന്നതിനും അവര്‍ക്ക് മറ്റ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുമായി ആശുപത്രികളില്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതിനടപ്പാക്കുന്ന ആശുപത്രികള്‍

റീജയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപൂരം

ഗവ. മെഡിക്കല്‍ കോളജ്, തിരുവനന്തപൂരം

ഗവ. മെഡിക്കല്‍ കോളജ്, ആലപ്പുഴ

ഗവ. മെഡിക്കല്‍ കോളജ്, കോട്ടയം

ഗവ.മെഡിക്കല്‍ കോളജ്, ത്യശൂര്‍

ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്

കോ.ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് പരിയാരം, കണ്ണൂര്‍

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി, കണ്ണൂര്‍

ഗവ. ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം

ചികിത്സിക്കുന്ന ഡോക്ടറിന് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 50,000/ രൂപ വരെ ചികിത്സക്കായി നല്‍കുന്നു. ചികിത്സക്ക് അധിക ചെലവ് വന്നാല്‍ അതും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗിക്ക് പേഷ്യന്റ് കാര്‍ഡ് നല്‍കുന്നതും എല്ലാ ചികിത്സാ ചെലവുകളും ഗവ: വഹിക്കുന്നതാണ്.

Keywords: News, Kerala, World-Cancer-Day, Diseased, Government, Programme, Cancer, Cancer Safety Scheme of Government of Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?