പോളിടെക്‌നിക്ക് ക്യാന്റീനില്‍ മോഷണത്തിന് കയറിയയാളെ കാവല്‍ക്കാര്‍ പൂട്ടിയിട്ട് പിടികൂടി പോലീസിലേല്‍പിച്ചു

കാഞ്ഞങ്ങാട്: (https://ift.tt/2PptS9y) പോളിടെക്‌നിക്ക് ക്യാന്റീനില്‍ മോഷണത്തിന് കയറിയയാളെ കാവല്‍ക്കാര്‍ പൂട്ടിയിട്ട് പിടികൂടി പോലീസിലേല്‍പിച്ചു. പള്ളിക്കരയിലെ രാധാകൃഷ്‌ണെന്‍ (51) ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ നിത്യാനന്ദാ പോളി ടെക്‌നിക്കിലെ ക്യാന്റീനിലാണ് ഇയാള്‍ മോഷണത്തിന് കയറിയത്.

മോഷണ ശ്രമത്തിനിടെ പാചകക്കാരന്‍ എഴുന്നേറ്റ് ബഹളംവെച്ചതോടെ ഓടി വടക്കുഭാഗത്തെ ക്യാന്റീനില്‍ കയറുകയായിരുന്നു. മുന്‍ഭാഗത്തെ പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. മോഷ്ടാവ് അകത്തുണ്ടെന്ന് ഉറപ്പിച്ച പൊളിടെക്‌നിക്കിലെ കാവല്‍ക്കാരായ രാജേഷും സുനില്‍കുമാറും ചേര്‍ന്ന് വാതില്‍ പുറമെനിന്ന് പൂട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


Keywords: Kanhangad, Kerala, kasaragod, Polytechnic, Robbery-Attempt, Police, arrest, accused, Robbery in attempt in Polytechnic canteen; accused arrested  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?