വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ; വേനലവധിക്ക് കണ്ണൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തും

കണ്ണൂര്‍: (www.kvartha.com 26.02.2020) വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ വിമാനം. വേനലവധിക്ക് മാര്‍ച്ച് അവസാന വാരത്തില്‍ എയര്‍ ഇന്ത്യ ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ സാധ്യതയേറി.

ഇതു സംബസിച്ച് കിയാലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ കെ വി സുധ അറിയിച്ചു. നേരത്തെ കോഴിക്കോട്- ജിദ്ദ സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് കണ്ണൂരില്‍ നിന്നും ഈ വരുന്ന മാര്‍ച്ച് 29 ന് സര്‍വീസ് തുടങ്ങുന്നത്.

 Air India will fly from Kannur to Jeddah in the summer, Kannur, News, Business, Air India, Flight, Kozhikode, Malayalees, Foreigners, Kerala.

നിലവില്‍ കണ്ണൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ, ഗോ എയര്‍ ,ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ജിദ്ദയിലേക്ക് സര്‍വീസ് ഇല്ല. മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് സമ്മര്‍ ഷെഡ്യൂള്‍. എയര്‍ ഇന്ത്യ ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നതോടെ വിദേശ മലയാളികളുടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Keywords: Air India will fly from Kannur to Jeddah in the summer, Kannur, News, Business, Air India, Flight, Kozhikode, Malayalees, Foreigners, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?